തീവണ്ടിയപകടം: റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍
ദില്ലി: കടലുണ്ടി തീവണ്ടിയപകടത്തെ പറ്റി നടത്തുന്ന അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് റെയില്‍വേ കമ്മിഷണര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കുമെന്ന് കേന്ദ്രറെയില്‍വെ മന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു.
റെയില്‍വെ സുരക്ഷാ വിഭാഗം ചീഫ് കമ്മിഷണര്‍ നടത്തുന്ന അന്വേഷണത്തിന്റെ അന്തിമറിപ്പോര്‍ട്ട് രണ്ട് മാസത്തിനുള്ളില്‍ സമര്‍പ്പിക്കും. അന്വേഷണ റിപ്പോര്‍ട്ട് വരും വരെ തീവണ്ടിയപകടത്തെ പറ്റി തനിക്കൊന്നും പറയാനില്ലെന്ന് അദ്ദേഹം പറഞ്ഞു.
റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള ഭൂമി നിയമവിരുദ്ധമായി അതിക്രമിക്കുന്നത് റെയില്‍വേ വകുപ്പ് നേരിടുന്ന ഒരു പ്രധാനപ്രശ്നമാണ്. ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി സംരക്ഷിക്കാന്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ചുവരികയാണന്ന് നിതീഷ് കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications