പി ഇ ഉഷയുടെ പരാതികള്‍ പരാതിക്കമ്മിറ്റിയ്ക്ക് കൈമാറി
കൊച്ചി: കലിക്കറ്റ് സര്‍വകലാശാല ജീവനക്കാരി പി ഇ ഉഷ തനിക്കെതിരേ നടന്ന ലൈംഗിക പീഡനത്തിനെതിരേ നല്‍കിയിട്ടുള്ള എല്ലാ പരാതികളും സര്‍വകലാശാലയില്‍ പുതിയതായി രൂപീകരിച്ച പരാതിക്കമ്മിറ്റിയ്ക്കു കൈമാറിയതായി സര്‍വകലാശാല അധികൃതര്‍ കേരള ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
ജൂണ്‍ 26 തിങ്കളാഴ്ച ചീഫ് ജസ്റ്റീസ് കെ കെ ഉഷ, ജസ്റ്റീസ് കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഇക്കാര്യം രേഖപ്പെടുത്തിയ ശേഷം കേസിന്റെ പരിഗണന ജൂണ്‍ 28 വ്യാഴാഴ്ചത്തേയ്ക്കു മാറ്റി.
വിശാഖ കേസില്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ച പ്രകാരമുള്ള പരാതിക്കമ്മിറ്റി പത്തു ദിവസത്തിനകം കലിക്കറ്റ് സര്‍വകലാശാലയില്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്ന് ഡോ. എ നിര്‍മല അദ്ധ്യക്ഷയായി പരാതിക്കമ്മിറ്റി സര്‍വകലാശാലയില്‍ കഴിഞ്ഞയാഴ്ച രൂപീകരിച്ചിരുന്നു.












Click it and Unblock the Notifications