എലിപ്പനി: മൂന്ന് മരണം കൂടി
കോട്ടയം: എലിപ്പനി ബാധിച്ച മൂന്ന് പേര്‍ കൂടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 19 ആയി.
പത്തനംതിട്ട ജില്ലയിലെ കുരിയന്നൂരിലെ ഉണ്ണിക്കൃഷ്ണന്‍ (15), ആലപ്പുഴയില്‍ പുന്നപ്രയിലെ ബോണ്‍സെ (15), കോട്ടയം നട്ടാശേരിയിലെ ബാലകൃഷ്ണന്‍ (40) എന്നിവരാണ് ജൂണ്‍ 26 ചൊവാഴച മരിച്ചത്.
രോഗം ബാധിച്ച 16 പേരെ കൂടി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എലിപ്പനി ബാധിച്ച 33 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.












Click it and Unblock the Notifications