കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ നിന്ന് ഗള്‍ഫിലേക്ക് കപ്പല്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: കൊച്ചി തുറമുഖത്തു നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് തിയോള്‍സ് ഫെറി കപ്പല്‍ സര്‍വീസ് ആരംഭിക്കും. ജൂലായ് ഒമ്പതിന് ആദ്യത്തെ കപ്പല്‍ ബഹറിനിലേക്ക് പുറപ്പെടും.

1200 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന കപ്പലാണ് ഇത്. കൊച്ചിയില്‍ നിന്നും ദുബായിലേക്കും ദോഹയിലേക്കും ബഹറിനിലേക്കും കുവൈത്തിലേക്കും കപ്പല്‍ സര്‍വീസ് നടത്തും. മുംബൈ വഴിയാണ് കപ്പല്‍ യാത്ര.

കൊച്ചിയില്‍ നിന്നും ദുബായിലേക്ക് ടിക്കറ്റ് നിരക്ക് സാധാരണ ക്ലാസില്‍ 3,750 രൂപയാണ്. ഉയര്‍ന്ന ക്ലാസിന് 12,000 രൂപയും.

കമ്പനിയുടെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഓഫീസുകളില്‍ നിന്നും ജൂലായ് രണ്ട് മുതല്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും. അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X