തീവണ്ടികള്‍ തത്കാലം വേഗത കുറച്ചോടിക്കും
കോഴിക്കോട്: കാലപ്പഴക്കം ചെന്ന റെയില്‍ പാലങ്ങള്‍ ഉടന്‍ അറ്റക്കുറ്റപ്പണി നടത്തില്ലെന്നും തത്കാലം തീവണ്ടികള്‍ വേഗത കുറച്ചു ഓടിക്കുമെന്നും റെയില്‍വെ മുഖ്യസുരക്ഷാ കമ്മിഷണര്‍ രാജാമണി പറഞ്ഞു.
അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം ജൂണ്‍ 27 ബുധനാഴ്ച വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കടലുണ്ടി തീവണ്ടിയപകടത്തെ പറ്റിയുള്ള അന്വേഷണത്തിന്റെ അന്തിമറിപ്പോര്‍ട്ട് രണ്ട് മാസത്തിനുള്ളില്‍ സമര്‍പ്പിക്കും. അന്വേഷണം ധൃതി പിടിച്ച് നടത്തുന്നത് അന്വേഷണത്തിന്റെ വഴി തെറ്റിക്കുകയേയുള്ളൂ. സത്യസന്ധവും ശാസ്ത്രീയവുമായ അന്വേഷണം നടത്താന്‍ റെയില്‍വെയ്ക്ക് തന്നെ കഴിയും.
തകര്‍ന്ന പാലത്തിന്റെ പരിശോധന പൂര്‍ണമായിട്ടില്ലെന്നും ഘട്ടം ഘട്ടമായി അത് നടക്കുമെന്ന് രാജാമണി പറഞ്ഞു.












Click it and Unblock the Notifications