ഉദ്യോഗസ്ഥതലത്തില്‍ വീണ്ടും മാറ്റം
തിരുവനന്തപുരം: ഭരണതലത്തില്‍ വീണ്ടും അഴിച്ചുപണി നടത്തിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി.
തിരുവനന്തപുരം സബ്കളക്ടര്‍ ടിങ്കു ബിസ്വാളിനെ തല്‍സ്ഥാനത്തു നിന്നും മാറ്റി മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടറായി നിയമിച്ചു. റാണി പി.ജോര്‍ജായിരിക്കും പുതിയ തിരുവനന്തപുരം സബ് കളക്ടര്‍.
ജൂണ്‍ 27 ബുധനാഴ്ച നടന്ന മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി എ.കെ.ആന്റണിയും ചീഫ് സെക്രട്ടറി വി.കൃഷ്ണമൂര്‍ത്തിയും അറിയിച്ചതാണ് ഇക്കാര്യം. ചന്ദ്രശേഖരന്‍ നായരെ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കും.
പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറായി സിദ്ധാര്‍ഥനെ നിയമിക്കും. മോഹന്‍കുമാറാണ്പുതിയ ഹൈഡ്രോളജി വിഭാഗം ഡയറക്ടര്‍.












Click it and Unblock the Notifications