ചന്ദ്രിക അധികാരം കൈമാറി വിദേശത്തേക്ക് തിരിച്ചു
കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് ചന്ദ്രികാ കുമാരംതുംഗെ പ്രധാനമന്ത്രി രത്നസിരി വിക്രമസിംഗെയ്ക്ക് അധികാരം കൈമാറി വിദേശത്തേക്ക് തിരിച്ചു.
ജൂണ്‍ 27 ബുധനാഴ്ച ചീഫ് ജസ്റിസ് ശരത് എന്‍ സിവയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് വിക്രമസിംഗെ ആക്ടിംഗ് പ്രസിഡന്റായി സ്ഥാനമേറ്റു.
ആദ്യമായാണ് ചന്ദ്രിക തന്റെ അഭാവത്തില്‍ പ്രധാനമന്ത്രിയെ അധികാരമേല്പിക്കുന്നത്. പ്രസിഡന്റിന്റെ അഭാവത്തില്‍ പ്രധാനമന്ത്രിയെ അധികാരമേല്പിക്കണമെന്ന് ശ്രീലങ്കന്‍ ഭരണഘടനയില്‍ പറയുന്നുണ്ടെങ്കിലും മുമ്പ് പലവട്ടം വിദേശത്തേക്ക് പോയപ്പോഴൊന്നും ചന്ദ്രിക ഇങ്ങനെ ചെയ്തിരുന്നില്ല.
ചന്ദ്രിക എന്ന് തിരിച്ചെത്തുമെന്നോ എവിടെയാണ് പോയതെന്നോ യാത്രോദ്ദേശ്യമെന്തോന്നോ സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. വിക്രമനായകെയുടെ പീപ്പിള്‍സ് അല്ലൈന്‍സ് സര്‍ക്കാര്‍ അടുത്ത മാസം പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയത്തെ നേരിടാനിരിക്കെയാണ് ചന്ദ്രികയുടെ വിദേശയാത്ര.


Click it and Unblock the Notifications