നെടുമ്പാശേരി: സ്വകാര്യവല്‍ക്കരണത്തിന് സ്വാഗതം
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ സര്‍ക്കാരിനുള്ള ഓഹരികള്‍ വെട്ടിക്കുറച്ച് സ്വകാര്യവല്‍ക്കരിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തെ കൊച്ചി വാണിജ്യമണ്ഡലം സ്വാഗതം ചെയ്തു.
സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത കാര്യമായി കുറയ്ക്കാനും വിമാനത്താവളത്തില്‍ സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ നടപടി സഹായകമാകുമെന്ന് മണ്ഡലം പ്രസിഡണ്ട് എ.കെ. അടല്‍ ജൂണ്‍ 27 ബുധനാഴ്ച പുറത്തിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. വിമാനത്തവാളത്തിന് സമീപമായി പ്രത്യേക സാമ്പത്തിക മേഖല രൂപീകരിക്കാനുള്ള തീരുമാനത്തെയും വാണിജ്യമണ്ഡലം സ്വാഗതം ചെയ്തു.
വിമാനത്താവളത്തിന്റെ പൂര്‍ത്തീകരണത്തിന് സര്‍ക്കാര്‍ ചെയ്തു തന്ന സഹായം വളരെ വിലപ്പെട്ടതാണ്. സര്‍ക്കാരിന്റെ പുതിയ നടപടിയോടെ സ്വകാര്യ നിക്ഷേപകര്‍ക്ക് ഇപ്പോള്‍ കൂടുതല്‍ സ്വാതന്ത്യ്രം ഉള്ളതായി അനുഭവപ്പെടും. നെടുമ്പാശേരിയില്‍ നിന്നും കൂടുതല്‍ വിദേശ വിമാനസര്‍വീസുകള്‍ തുടങ്ങാനുള്ള നടപടികള്‍ അടിയന്തിരമായി എടുക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കേരളത്തില്‍ സ്വകാര്യപങ്കാളിത്തത്തോടെ ആദ്യമായി പണി പൂര്‍ത്തിയാക്കിയ നെടുമ്പാശേരി വിമാനത്താവളത്തിന്റെ 51 ശതമാനം ഓഹരികളാണ് കേരള സര്‍ക്കാരിന്റെ പക്കലുണ്ടായിരുന്നത്. ഇത് 26 ശതമാനമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.












Click it and Unblock the Notifications