മെഹ്റബ് ഇ യാദ്ഗര്‍ മുഷാറഫ് അനാവരണം ചെയ്യും
ദില്ലി: ജൂലായില്‍ ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന പാകിസ്ഥാന്‍ പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫ് ദില്ലിയിലെ ഹവേലി ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മകളായിരിക്കും സമ്മാനിക്കുക.
താന്‍ ജനിച്ച വീട് സ്ഥിതി ചെയ്യുന്ന ഹവേലിയുടെ പ്രവേശനകവാടത്തില്‍ നിര്‍മ്മിച്ച മെഹ്റബ് ഇ യാദ്ഗര്‍ (കമാനം) ജൂലായ് 14ന് ഓര്‍മ്മകളുടെ തിരതള്ളലില്‍ അദ്ദേഹം അനാവരണം ചെയ്യും.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൗഹദൃസന്ദേശമാണ് കമാനത്തിനു മുകളില്‍ കൊത്തിവച്ചിരുന്നത്. ഞങ്ങള്‍, ഹവേലിയിലെ ജനങ്ങള്‍, താങ്കളെ സാദരം സ്വാഗതം ചെയ്യുന്നു. ഈ സന്ദര്‍ശനം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടാന്‍ സഹായിക്കുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നു - കമാനത്തില്‍ എഴുതിയിരിക്കുന്ന സന്ദേശം ഇതാണ്.
ജൂലായ് 14ന് തന്നെ ഹവേലിയില്‍ ഉറുദു കവികളുടെ സമ്മേളനം (മുഷൈറ) നടത്താനും ആലോചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ വകുപ്പിന്റെ സഹായത്തോടെ പാകിസ്ഥാന്‍ ഹൈക്കമ്മീഷന് എഴുതിയിട്ടുണ്ടന്ന്െ ഹവേലി എംഎല്‍എ സൊഹൈബ് ഇഖ്ബാല്‍ പറഞ്ഞു. മുഷൈറയില്‍ പങ്കെടുക്കുന്ന പ്രമുഖ ഉറുദുകവികളുടെ ജൂണ്‍ 28 വ്യാഴാഴ്ച പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഷാറഫിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹവേലിയില്‍ മോടിപിടിപ്പിക്കലും തകൃതിയായി നടക്കുകയാണ്. ഇതിനായി തന്റെ തദ്ദേശവികസന ഫണ്ടില്‍ നിന്നും 12 ലക്ഷം രൂപ ഇഖ്ബാല്‍ വിട്ടുകൊടുത്തിട്ടുണ്ട്.












Click it and Unblock the Notifications