സാമ്പത്തിക ബാധ്യതയുള്ള പദ്ധതികള്‍ ഏറ്റെടുക്കില്ല
തിരുവനന്തപുരം: കേരളം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം കൂടുതല്‍ സാമ്പത്തിക ബാധ്യതയുള്ള പരിപാടികള്‍ ഏറ്റെടുത്തു നടത്തുകയില്ലെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. ജൂണ്‍ 28 വ്യാഴാഴ്ച സെക്രട്ടേറിയറ്റിലെ ധര്‍ബാര്‍ ഹാളില്‍ നടന്ന ചെറുകിട-സായാഹ്ന പത്രങ്ങളുടെ എഡിറ്റര്‍മാരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പുതിയ സര്‍ക്കാര്‍ വന്നാല്‍ ഒട്ടേറെ ജനപ്രിയ പദ്ധതികള്‍ ജനങ്ങള്‍ പ്രതീക്ഷിക്കും. ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹവുമുണ്ട്. എന്നാല്‍ അത് നല്കാന് കഴിയാത്ത നിര്ഭാഗ്യവാന്മാരാണ് ഞങ്ങള്‍. ഇതിനു മുമ്പ് ഒരു സര്‍ക്കാരിനും ഇത്തരമൊരു വിഷമസ്ഥിതി നേരിടേണ്ടിവന്നിട്ടില്ല - മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതിസന്ധി കാരണം സാമ്പത്തിക ബാധ്യതയുള്ള കാര്യങ്ങള്‍ പത്രങ്ങള്‍ക്കു വേണ്ടിയും ചെയ്യാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2000 മാര്‍ച്ച് 31 വരെയുള്ള പരസ്യതുകയുടെ കുടിശികയെങ്കിലും അടച്ചു തീര്‍ക്കണമെന്ന് എഡിറ്റര്‍മാര്‍ ആവശ്യപ്പെട്ടപ്പോള്‍ കുറച്ചു മാസത്തെ സാവകാശം കൂടി തരണമെന്നായി മുഖ്യമന്ത്രി.
ചെറുകിട പത്രപ്രവര്‍ത്തകര്‍ക്ക് പത്രപ്രവര്‍ത്തക പെന്ഷന് പദ്ധതിയില്‍ അംഗമാകാനുള്ള തടസ്സം നീക്കണമെന്നും യോഗം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ആവശ്യങ്ങള്‍ അനുഭാവത്തോടെ പരിഗണിക്കാമെന്ന് ആന്റണി ഉറപ്പു നല്കി.
സംസ്ഥാന സര്‍ക്കാരിന്റെ പൊതുജനസമ്പര്‍ക്ക പരിപാടികള്‍ കൂടുതല്‍ മികച്ചതാക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത പാര്‍ലമെന്ററി കാര്യമന്ത്രി എം.എം. ഹസന് പറഞ്ഞു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications