പാഠ്യപദ്ധതി പരിഷ്കരണം അനിവാര്യം: മന്ത്രി
തിരുവനന്തപുരം: എട്ടാം ക്ലാസ് മുതല്‍ പാഠ്യപദ്ധതി പരിഷ്കരണം അനിവാര്യമെന്ന് കണ്ടാണ് സര്‍ക്കാര്‍ അതിനുള്ള നീക്കം തുടങ്ങിയതെന്ന് വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി.
ഇതില്‍ ആശങ്കയുടെ ആവശ്യമില്ലെന്നും വിശദമായ ചര്‍ച്ചകളും നിര്‍ദേശങ്ങളും ഇക്കാര്യത്തില്‍ സ്വാഗതാര്‍ഹമാണെന്നും മന്ത്രി വ്യക്തമാക്കി. ജൂണ്‍ 28 വ്യാഴാഴ്ച എംഎസ്എഫ് സംഘടിപ്പിച്ച പാഠ്യപദ്ധതിയെ കുറിച്ചുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഡിപിഇപി നടപ്പില്‍ വരുത്തിയതിലെ പാളിച്ചകളും അതുയര്‍ത്തിയ ആശങ്കകളുമായിരുന്നു എല്‍ഡിഎഫ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെടതിന് കാരണമെന്ന് സൂപ്പി പറഞ്ഞു. സാക്ഷരതയില്‍ ഒന്നാം സ്ഥാനത്താണെങ്കിലും ദേശീയ വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തില്‍ കേരളം 18 ാം സ്ഥാനത്താണ്. ഇത് ഗൗരവമായ പഠനത്തിന് വിധേയമാക്കേണ്ടതാണെന്ന് സൂപ്പി ചൂണ്ടിക്കാട്ടി.
വിദ്യാര്‍ത്ഥികളുടെ ഗവേഷണ ബോധത്തെയും ചോദ്യം ചെയ്യാനുള്ള കഴിവിനെയും ഉണര്‍ത്തുവാന്‍ പോന്നതായിരുന്നു ഡിപിഇപി എന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ പ്രൊഫ. ബി. ഹൃദയകുമാരി പറഞ്ഞു. ഒരു പാഠ്യപദ്ധതി വേണ്ടെന്ന് വയ്ക്കുമ്പോള്‍ വളരെ ശ്രദ്ധിച്ച് ചെയ്യേണ്ടതാണ്. അധ്യാപകര്‍ക്ക് ശരിയായ പരിശീലനം നല്‍കിയില്ലെങ്കില്‍ ഏതൊരു വിദ്യാഭ്യാസ പദ്ധതിയും പരാജയപ്പെടുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications