കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാന സര്‍വീസുകള്‍ വര്‍ധിപ്പിച്ചേക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം- തിരക്ക് കൂടുന്ന സീസണില്‍ കേരളത്തിലേക്കും പുറത്തേക്കുമുള്ള സര്‍വീസുകള്‍ വിമാനക്കമ്പനികള്‍ വര്‍ധിപ്പിച്ചേക്കും.

കേരളത്തില്‍ സര്‍വീസ് നടത്തുന്ന ഒമ്പത് വിമാനക്കമ്പനികളുടെ പ്രതിനിധികള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എ. കെ. ആന്റണിയുമായി ചര്‍ച്ച നടത്തിയിരുന്നു. തിരക്കുള്ള സീസണില്‍ കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസ് നടത്തുന്നത് സംബന്ധിച്ച് കമ്പനി തലത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് പ്രതിനിധികള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാല്‍ ഇതിനായി സംസ്ഥാനത്തെ വിമാനത്താവള സൗകര്യം വര്‍ധിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

തിരക്കുള്ള സീസണില്‍ ഗള്‍ഫ് യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ കൂടുതല്‍ സര്‍വീസ് നടത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. രാത്രിസമയ ലാന്‍ഡിംഗിനുള്ള സൗകര്യങ്ങള്‍ കാര്യകഷമാക്കിയാലേ സര്‍വീസ് വര്‍ധിപ്പിക്കാനാവുകയുള്ളു. ഒമ്പത് വിമാനക്കമ്പനികള്‍ ചേര്‍ന്ന് സംസ്ഥാനത്ത് ഇപ്പോള്‍ 245 സര്‍വീസുകളാണ് നടത്തുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X