കടലുണ്ടി: തെളിവെടുപ്പ് തുടരുന്നു
കോഴിക്കോട്: കടലുണ്ടി തീവണ്ടി അപകടത്തെക്കുറിച്ച് റെയില്‍വെ മുഖ്യ സുരക്ഷാ കമ്മീഷണര്‍ നടത്തുന്ന അന്വേഷണം തുടരുന്നു.
മുഖ്യ സുരക്ഷാ കമ്മീഷണര്‍ ആര്‍. രാജാമണിയും സുരക്ഷാ കമ്മീഷണര്‍ പ്രണബ് കുമാര്‍ സെന്നും ജൂണ്‍ 28 വ്യാഴാഴ്ച രാവിലെ വീണ്ടും അപകടസ്ഥലം സന്ദര്‍ശിച്ചു. സുരക്ഷാ കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം നാവികസേനയുടെ മുങ്ങള്‍ വിദഗ്ധര്‍ തകര്‍ന്ന പാലത്തിന്റെ അടിവശം പരിശോധിച്ചു.
അതേസമയം ജൂണ്‍ 22 വെള്ളിയാഴ്ച ഉണ്ടായ അപകടത്തെത്തുടര്‍ന്ന് താറുമാറായ തീവണ്ടി ഗതാഗതം പുനരാരംഭിക്കാന്‍ തിരക്കിട്ട ശ്രമം തുടരുകയാണ്.












Click it and Unblock the Notifications