റെയില്‍ ഗതാഗതം പുന:സ്ഥാപിക്കാന്‍ ഒരു മാസം
തിരുവനന്തപുരം: കടലുണ്ടിപ്പാലം തകര്‍ന്നതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച റെയില്‍വെ ഗതാഗതം പുന:സ്ഥാപിക്കാന്‍ ഒരു മാസമെങ്കിലും വേണ്ടിവരുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.
ജൂലായ് 11ന് റെയില്‍വെ ഗതാഗതം വീണ്ടും തുടങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ തകര്‍ന്ന പാലത്തിന്റെ തൂണുകള്‍ പുന:സ്ഥാപിക്കാന്‍ ജൂലായ് 11നുള്ളില്‍ കഴിയില്ലെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് റെയില്‍വെയുടെ പുതിയ അറിയിപ്പ്.
പാലത്തിന്റെ തൂണിന്റെ തകര്‍ന്ന ഭാഗം വ്യാഴാഴ്ച മുങ്ങല്‍ വിദഗ്ധര്‍ കണ്ടെടുത്തു. അപകടം നടന്ന സ്ഥലത്ത് സുരക്ഷാ കമ്മിഷണര്‍ രാജാമണി പരിശോധന തുടരുകയാണ്. പരിശോധന രണ്ട് ദിവസം കൂടി തുടരുമെന്ന് രാജാമണി പറഞ്ഞു. ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ പരിഗണനയിലുണ്ട്.
പാലത്തിന് പുതിയ തൂണുകളുണ്ടാക്കുന്ന പണി ഉടന്‍ തുടങ്ങും. തകര്‍ന്ന തൂണുകള്‍ കേടുപാട് തീര്‍ത്ത് റെയില്‍ ഗതാഗതം പുനരാരംഭിക്കാനുള്ള നീക്കം റെയില്‍വെ ഉപേക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications