കണ്ടെത്തലുകള്‍ വിശദീകരണങ്ങള്‍ക്ക് വിരുദ്ധം
കോഴിക്കോട്: കടലുണ്ടി തീവണ്ടിയപകടം നടന്നതിനു ശേഷം അധികൃതര്‍ നല്കിയ വിശദീകരണങ്ങള്‍ക്ക് വിരുദ്ധമായ വസ്തുതകളാണ് അന്വേഷണം തുടരവെ വെളിപ്പെടുന്നത്. അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയ വസ്തുതകള്‍ തന്നെ റെയില്‍വെ മന്ത്രി നല്‍കിയ വിശദീകരണത്തെ അസാധുവാക്കുന്നതാണ്.
തകര്‍ന്ന പാലത്തിന്റെ തൂണിന് വിള്ളലുണ്ടെന്ന് അന്വേഷണം നടത്തുന്ന സുരക്ഷാ കമ്മിഷണറുടെ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. അതേ സമയം അപകടം നടന്നതിനു ശേഷം റെയില്‍വെ സഹമന്ത്രി പറഞ്ഞത് കഴിഞ്ഞ നാല് മാസങ്ങള്‍ക്കുള്ളില്‍ രണ്ട് തവണ പാലം ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നുവെന്നാണ്. ഉദ്യോഗസ്ഥരുടെ പരിശോധനാ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ മന്ത്രി തയ്യാറായിരുന്നില്ല. പരിശോധനയില്‍ വിള്ളലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നോവെന്നും വ്യക്തമാക്കിയിരുന്നുവെങ്കില്‍ അപകടം തടയാനാവശ്യമായ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും വ്യക്തമാക്കേണ്ടവര്‍ തികഞ്ഞ മൗനത്തിലാണ് ഇപ്പോള്‍.
പാലം സുരക്ഷിതമായിരുന്നുവെന്നാണ് കേന്ദ്രറെയില്‍വെമന്ത്രി നീതീഷ്കുമാറും പറഞ്ഞത്. എന്നാല്‍ സുരക്ഷിതമായ പാലത്തിന്റെ തൂണില്‍ വിള്ളല്‍ കണ്ടെത്തിയതോടെ കേന്ദ്രമന്ത്രിയുടെ വിശദീകരണം അടിസ്ഥാരഹിതമാണെന്നാണ് വ്യക്തമാവുന്നത്.
സംസ്ഥാനത്തെ ചിലയിടങ്ങളില്‍ കിണറുകള്‍ അപ്രത്യക്ഷമാവുന്ന പ്രതിഭാസവുമായി അപകടത്തെ ബന്ധപ്പെടുത്താനും റെയില്‍വെ അധികൃതര്‍ ശ്രമിച്ചു. 1988ലെ പെരുമണ്‍ തീവണ്ടിയപകടത്തിന് ചുഴലിക്കാറ്റാണെന്ന കണ്ടുപിടിത്തം പോലെ തന്നെ അപഹാസ്യമാണ് ഈ വിശദീകരണവുമെന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കി.
1989ലെ പാല പുനസ്ഥാപന സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം പുതുക്കിപ്പണിയേണ്ട പാലങ്ങളില്‍ പെടുന്നതാണ് കടലുണ്ടിപ്പാലവും. എന്നാല്‍ 142 വര്‍ഷം പഴക്കമുള്ള പാലം പുതുക്കിപ്പണിയാന്‍ യാതൊരു നടപടികളും റെയില്‍വെ സ്വീകരിച്ചില്ല.












Click it and Unblock the Notifications