കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോമസും സ്കറിയയും ഒറ്റപ്പെടുന്നു

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് പിളരുമോ ഇല്ലയോ എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല. പിളര്‍ന്നു കഴിഞ്ഞാല്‍ മാണിയുമായി തെറ്റിയ പി. സി. തോമസും സ്കറിയാ തോമസും എവിടെയെത്തും എന്നുള്ളതാണ് ഇപ്പോള്‍ രാഷ്ട്രീയ വൃത്തങ്ങളിലെ ചൂടുള്ള ചര്‍ച്ചാ വിഷയം.

എംഎല്‍മാര്‍ ആരും തന്നെ വിമതരെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിട്ടില്ലെന്നതാണ് ശ്രദ്ധേയം. കോര്‍പ്പറേഷനും ബോര്‍ഡുകളുടെയും അംഗത്വവും ചെയര്‍മാന്‍ സ്ഥാനങ്ങളും ഇനിയും വീതം വച്ചിട്ടില്ലാത്തതിനാല്‍ മാണിയോടൊപ്പം നില്‍ക്കേണ്ടത് ചില നേതാക്കളുടെയെങ്കിലും ആവശ്യമാണ്.

അച്ചടക്കനടപടിയുടെ പേരില്‍ സ്കറിയാ തോമസിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു കഴിഞ്ഞു. കര്‍ഷകമുന്നണി രൂപീകരിച്ചതിന്റെ പേരില്‍ തോമസും താമസിയാതെ പുറത്തുപോകുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഒരു വീരനായകന്റെ പരിവേഷം തോമസിന് നല്‍കാന്‍ പാടില്ലെന്നത് മാണിക്ക് നന്നായറിയാം. പിളര്‍പ്പിന്റെ പുകമറയ്ക്കിടയില്‍ പാര്‍ട്ടിയെ ശക്തമാക്കുവാന്‍ ജോസഫിനെ പഴയ പാളയത്തിലേക്ക് കൊണ്ടുവരാന്‍ മാണി ശ്രമിക്കുന്നുണ്ടെന്നും പറയപ്പെടുന്നു.

തോമസിന്റെ അടുത്ത നീക്കത്തെ കുറിച്ച് അഭ്യൂഹങ്ങള്‍ പരന്നുതുടങ്ങിയി ട്ടുണ്ട്. ഇതില്‍ ഏറ്റവും ശക്തമായിട്ടുള്ളത് തോമസ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ കൂടാരത്തില്‍ എത്തുമെന്നുള്ളതാണ്.

എന്നാല്‍ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനം കണക്കിലെടുക്കുമ്പോള്‍ ബിജെപിയുമായി കൂടുന്നത് തോമസിന് ഗുണകരമാവില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു, കുറഞ്ഞത് കേരളത്തിലെങ്കിലും. മാത്രമല്ല കേരളാ കോണ്‍ഗ്രസുകളുടെ വോ ട്ട്ബാങ്കുകളായ ക്രിസ്ത്യാനികള്‍ ബിജെപിയുമായി ബന്ധം സ്ഥാപിക്കാനുള്ള തോമസിന്റെ നീക്കത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് പറയാനുമാവില്ല. ദില്ലിയിലെ അധികാരത്തിന്റെ ശീതളഛായ താല്‍ക്കാലികമായെങ്കിലും ആസ്വദിക്കുക എന്നത് മാത്രമാണ് തോമസിന്റെ മനസിലെങ്കില്‍ ബിജെപിയുമായി ചേരുവാന്‍ വൈകില്ല.

വേറൊരു കേരളാ കോണ്‍ഗ്രസുണ്ടാക്കി യുഡിഎഫ് ക്യാമ്പില്‍ തന്നെ നിന്നുപിഴയ്ക്കാന്‍ തോമസ് ശ്രമിച്ചുകൂടെന്നില്ല. എന്നാല്‍ ജേക്കബിനൊപ്പമോ ബാലകൃഷ്ണപിള്ളയ്ക്കൊപ്പമോ പോകാന്‍ സാധ്യതയില്ല. കാരണം കേരളാ കോണ്‍ഗ്രസുകളില്‍ ഒന്നാം നിര നേതാക്കള്‍ക്കാണ് വില, അനുയായികള്‍ക്കല്ല. ഇക്കാരണം കൊണ്ട് കൂടിയാണ് കേരളാ കോണ്‍ഗ്രസ് വളരുന്തോറും പിളരുകയുംപിളരുന്തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X