കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന് മൂന്നു പുതിയ തീവണ്ടികള്‍

  • By Staff
Google Oneindia Malayalam News

ചെന്നൈ: കേരളത്തിന് മൂന്ന് പുതിയ തീവണ്ടികള്‍ കൂടി അനുവദിക്കാന്‍ ദക്ഷിണ റെയില്‍വെ തീരുമാനിച്ചു. ജൂണ്‍ 27 ബുധനാഴ്ച ചെന്നൈയില്‍ പുറത്തിറക്കിയ ദക്ഷിണറെയില്‍വെ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തിരുവന്തപുരം-പാലക്കാട് അമൃത എക്സ്പ്രസ്, എറണാകുളം-ജയ്പൂര്‍ എക്സ്പ്രസ്, എറണാകുളം-പൂനെ എക്സ്പ്രസ് എന്നിവയാണ് പുതിയ തീവണ്ടികള്‍. അമൃത എക്സ്പ്രസ് ദിവസവും ഓടുമ്പോള്‍ എറണാകുളത്തു നിന്നുള്ള രണ്ട് തീവണ്ടികളും ആഴ്ചയില്‍ ഒരിക്കലായിരിക്കും സര്‍വീസ് നടത്തുക.

ജയ്പൂര്‍ എക്സ്പ്രസ് ജൂലായ് എട്ട് ഞായറാഴ്ചയും പൂനെ എക്സ്പ്രസ് ജൂലായ് ഒമ്പത് തിങ്കളാഴ്ചയും എറണാകുളത്ത് നിന്ന് കന്നിയാത്ര പുറപ്പെടും. അമൃത എക്സ്പ്രസിന്റെ കന്നി ഓട്ടം ആഗസ്ത് നാല് ശനിയാഴ്ച പാലക്കാട്ട് നിന്ന് തുടങ്ങും.

ഇതിനു പുറമെ ദക്ഷിണ റെയില്‍വെ തുടങ്ങുന്ന നാഗര്‍കോവില്‍-ഹൗറ എക്സ്പ്രസും കേരളത്തിലൂടെയായിരിക്കും ഓടുക. നാഗര്‍കോവിലില്‍ നിന്നും തിരുവനന്തപുരം, എറണാകുളം ടൗണ്‍, പാലക്കാട് വഴിയാണ് ഈ തീവണ്ടി ഹൗറയിലേക്ക് പോവുക. ജൂലായ് എട്ടിനു തന്നെയാണ് ഈ തീവണ്ടിയും കന്നിയാത്ര പുറപ്പെടുന്നത്.

ഈ നാലു വണ്ടികള്‍ക്ക് പുറമെ ചെന്നൈ-ജോദ്പൂര്‍, യശ്വന്ത്പൂര്‍-വാസ്കോഡഗാമ (ഗോവ) എന്നീ റൂട്ടുകളിലും ദക്ഷിണറെയില്‍വെ പുതിയ സര്‍വീസ് തുടങ്ങുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X