Get Updates
Get notified of breaking news, exclusive insights, and must-see stories!

നേപ്പാള്‍ ഉപരിസഭയില്‍ കമ്യൂണിസ്റ് മേധാവിത്തം

കാഠ്മണ്ടു: നേപ്പാളിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ യുണൈറ്റഡ് മാര്‍ക്സിസ്റ് ലെനിനിസ്റ് (യുഎംഎല്‍) പാര്‍ട്ടി ഉപരിസഭയിലെ വലിയ ഒറ്റക്കക്ഷിയായി. ജൂണ്‍ 27 ബുധാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ യുഎംഎല്ലിന് കിട്ടിയതോടെയാണ് പാര്‍ട്ടിക്ക് മേല്‍ക്കൈ വന്നതെന്ന് നേപ്പാള്‍ ദിനപത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ബുധനാഴ്ച നടന്ന 15 സീറ്റുകളില്‍ എട്ടെണ്ണം യുഎംഎല്‍ നേടിയപ്പോള്‍ ഭരണകക്ഷിയായ നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടി ആറെണ്ണം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ശേഷിച്ച ഒരു സീറ്റ് നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കാണ്.

ഇതോടെ 60 അംഗ ഉപരിസഭയില്‍ യുഎംഎല്ലിന് 23 അംഗങ്ങളായി. നേപ്പാളി കോണ്‍ഗ്രസിന് 21 സീറ്റുകളേ ഉള്ളൂ.

15 സീറ്റുകളില്‍ 10 എണ്ണവും തിരഞ്ഞെടുക്കുന്നത് 205 അംഗ അധോസഭയാണ്. ഇതില്‍ ആറെണ്ണം നേപ്പാളി കോണ്‍ഗ്രസിനായിരുന്നു. മൂന്നെണ്ണം യുഎംഎല്ലും ഒന്ന് നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും നേടി. ബാക്കി അഞ്ച് അംഗങ്ങളെ അഞ്ച് വികസനമേഖലകളില്‍ നിന്നുള്ള പ്രതിനിധികളാണ് തിരഞ്ഞെടുക്കുക. ഈ അഞ്ച് സീറ്റുകളും നേടിക്കൊണ്ടാണ് യുഎംഎല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ഏക വനിതാ സ്ഥാനാര്‍ത്ഥിയായ മൈയാ ദേവി ശ്രേഷ്ഠ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+