ചന്ദ്രിക കുമാരതുംഗെ ഉടന്‍ തിരിച്ചെത്തും
കൊളംബോ: വിദേശത്തേക്കു തിരിച്ച ശ്രീലങ്കന്‍ പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗെ ഉടന്‍ തിരിച്ചെത്തുമെന്ന് മാധ്യമ റിപ്പോര്‍ട്ട്.
തന്റെ മകള്‍ യശോധരയുടെ ബിരുദദാന ചടങ്ങിനായാണ് ചന്ദ്രിക ലണ്ടനിലേക്ക് പോയത്. വെള്ളിയാഴ്ച 56 വയസ് തികയുന്ന ചന്ദ്രിക , തന്റെ രണ്ട് മക്കളോടൊപ്പം ലണ്ടനില്‍ പിറന്നാള്‍ ആഘോഷിക്കും. അടുത്ത ആഴ്ച ചന്ദ്രിക ശ്രീലങ്കയില്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രധാനമന്ത്രിക്ക് അധികാരങ്ങള്‍ കൈമാറിയതിനു ശേഷമാണ് ചന്ദ്രിക ബുധനാഴ്ച ലണ്ടനിലേക്ക് തിരിച്ചത്. ശ്രീലങ്കന്‍ ഭരണഘടന രൂപം കൊണ്ടതിനു ശേഷം പ്രസിഡന്റ് പ്രധാനമന്ത്രിക്ക് അധികാരം കൈമാറുന്നത് ആദ്യമായാണ്. ചന്ദ്രിക എപ്പോള്‍ തിരിച്ചെത്തുമെന്നോ യാത്രോദ്ദേശ്യമെന്തന്നോ പോവുന്നതിനു മുമ്പ്് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നില്ല.
ചന്ദ്രികയും പ്രധാനമന്ത്രി വിക്രമനായകെയുടെ സര്‍ക്കാരും രാഷ്ട്രീയപ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ അധികാരങ്ങള്‍ കൈമാറിയതിനു ശേഷമുള്ള ചന്ദ്രികയുടെ വിദേശയാത്ര ഏറെ ഊഹാപോഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു.












Click it and Unblock the Notifications