ഐടി രംഗത്ത് ഇന്ത്യക്ക് ശോഭനമായ ഭാവി
ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ വിവരസാങ്കേതികവിദ്യാ മേഖലയ്ക്ക് ശോഭനമായൊരു ഭാവിയുണ്ടെന്ന് കേന്ദ്ര വിവരസാങ്കേതികവിദ്യാ-പാര്‍ലമെന്ററികാര്യ മന്ത്രി പ്രമോദ് മഹാജന്‍ പറഞ്ഞു.
കോണ്‍ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച സോഴ്സ് ഇന്ത്യ2001 എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രമോദ് മഹാജന്‍. ഒരു പ്രതിസന്ധിയിലൂടെയാണ് സാമ്പത്തികവ്യവസ്ഥ കടന്നുപോവുന്നതെങ്കിലും ഇന്ത്യക്ക് വളരെ ശോഭനമായ ഒരു ഭാവി വിവരസാങ്കേതികവിദ്യാമേഖലയില്‍ കെട്ടിപ്പടുക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു.
2010ഓടെ അഞ്ച് ലക്ഷം സോഫ്റ്റ്വേര്‍ എഞ്ചിനീയര്‍മാര്‍ ഇന്ത്യയില്‍ നിന്നുണ്ടാവുമെന്ന് മഹാജന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യയിലെ 90 ശതമാനം വിദ്യാര്‍ഥികളും വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട കോഴ്സുകളാണ് പഠിക്കാനായി തിരഞ്ഞെടുക്കുന്നത്.
വിവരസാങ്കേതികവിദ്യാ രംഗത്ത് ഇന്ത്യ ഏറെ മുന്നേറിക്കഴിഞ്ഞുവെന്ന് പരിപാടിയില്‍ പങ്കെടുത്ത വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഐടി മേഖലയില്‍ വൈദഗ്ധ്യത്തില്‍ അമേരിക്കയേക്കാളും മികച്ചു നില്‍ക്കുകയാണ് ഇന്ത്യയെന്ന് സുനില്‍ വധാനി പറഞ്ഞു. അഡോബിന്റെ പ്രവര്‍ത്തനങ്ങളുടെ അമ്പത് ശതമാനവും ഇന്ത്യയിലാണ് നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications