അല്‍ഷീമേഴ്സ് രോഗികള്‍ക്ക് വൈദ്യസഹായ ക്യാമ്പ് നടത്തി
തിരുവനന്തപുരം: അല്‍ഷീമേഴ്സ് രോഗത്തിന്റെ നീരാളിപ്പിടുത്തത്തില്‍ ജീവിതം തന്നെ മറവിയുടെ ആഴക്കയങ്ങളില്‍ നഷ്ടമാവുന്ന അനേകര്‍ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ ടെലിവിഷന്‍, എഡിറ്റ് ഇന്‍, ഫെയര്‍ ഫാര്‍മ എന്നിവര്‍ ചേര്‍ന്ന് സംഘടിപ്പിച്ച അല്‍ഷീമേഴ്സ് ക്യാമ്പ് ആശ്വാസമായി.
ജൂണ്‍ 28 വ്യാഴാഴ്ച നടന്ന ക്യാമ്പ് ചലച്ചിത്രതാരം ശ്രീവിദ്യ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി പി. ശങ്കരന്‍ മുഖ്യാതിഥി ആയിരുന്നു.
ആരോഗ്യത്തിന്റെ അവസാനവാക്ക് അലോപ്പതി അല്ലെന്നും ആയുര്‍വേദത്തിന്റെ അനന്തസാധ്യതകള്‍ കണ്ടെത്താത്തത് നമ്മുടെ രാജ്യത്തിന്റെ ന്യൂനതയാണെന്നും മന്ത്രി പറഞ്ഞു. അല്‍ഷീമേഴ്സ് രോഗത്തിന് ടി. എ. മജീദിന്റെ കൈയില്‍ മരുന്നുണ്ടെന്നതിന്റെ അനുഭവസാക്ഷ്യം കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മരുന്ന് വേണ്ടവര്‍ക്ക് സര്‍ക്കാര്‍ സഹായം ചെയ്യാന്‍ സന്നദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.
ടി. എ. മജീദ് കഴിഞ്ഞ മെയ് രണ്ടാം തീയതി 25 അല്‍ഷീമേഴ്സ് രോഗികള്‍ക്ക് മരുന്ന് നല്‍കുകയുണ്ടായി. അതില്‍ ഭൂരിപക്ഷം പേരും തങ്ങള്‍ക്ക് രോഗശാന്തി കൈവന്നതായി ചടങ്ങില്‍ വെളിപ്പെടുത്തി.
ബിജെപി സംസ്ഥാന പ്രസിഡന്റ് സി. കെ. പത്മനാഭന്‍, ബിച്ചു തിരുമല, മല്ലികാ സുകുമാരന്‍, ഗിരിജാ സേതുനാഥ്, ക്രൈം എഡിറ്റര്‍ നന്ദകുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications