ഒമാന്‍ എയര്‍ലൈന്‍സ് വിമാനം ജൂലായ് 16 മുതല്‍
കൊച്ചി: ഒമാന്‍ എയര്‍ലൈന്‍സ് ജൂലായ് 16 മുതല്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ആദ്യമായാണ് ഒരു വിദേശ എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിക്കുന്നത്.
കൊച്ചിയില്‍ നിന്ന് മസ്കറ്റിലേക്ക് എല്ലാ ആഴ്ചയിലും മൂന്ന് സര്‍വീസുകളാണ് നടത്തുന്നത്. ആഴ്ചയില്‍ 600 സീറ്റുകളുടെ സര്‍വീസ് നടത്താനാണ് ഒമാന്‍ എയര്‍ലൈന്‍സിന് അനുമതി ലഭിച്ചിരിക്കുന്നത്.
ഇന്ത്യന്‍ എയര്‍ലൈന്‍സും എയര്‍ ഇന്ത്യയും മാത്രം സര്‍വീസ് നടത്തിയിരുന്ന ഇതുവരെ നെടുമ്പാശേരിയില്‍ സര്‍വീസ് നടത്തിയിരുന്നത്. വിദേശ എയര്‍ലെന്‍സുകള്‍ പലതും നെടുമ്പാശേരിയില്‍ നിന്ന് സര്‍വീസ് തുടങ്ങുന്നതിന് ശ്രമം നടത്തിവരികയാണ്. ഇവയ്ക്ക് അടുത്തുതന്നെ അനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications