ഗണേശന്റെ രാജിഭീഷണി: പിള്ളയും മകനും ഇടയുന്നു
തിരുവനന്തപുരം: നിയമനത്തെച്ചൊല്ലി കേരള കോണ്‍ഗ്രസ് (ബി)യിലും അസ്വാരസ്യം പടരുന്നു. പാര്‍ട്ടിയുടെ എംഎല്‍എമാരായ ആര്‍. ബാലകൃഷ്ണപിള്ളയും മകന്‍ ഗതാഗതമന്ത്രി ഗണേശ് കുമാറുമാണ് ഇപ്പോള്‍ ഇടഞ്ഞിരിക്കുന്നത്.
അച്ഛനോടുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്ന് രാജിവെക്കാന്‍ ഗണേശന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. പിന്നീട് പാര്‍ട്ടി ഭാരവാഹികള്‍ ഇടപെട്ട് ഗണേശനെ പിന്തിരിപ്പിച്ചെങ്കിലും അച്ഛനും മകനും തമ്മിലുള്ള അഭിപ്രായവ്യത്യാസം ഭാവിയിലും ഉണ്ടാകുമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ സംശയിക്കുന്നു.
ഒരു നിയമനത്തെച്ചൊല്ലിയാണത്രെ ഇരുവരും രണ്ടറ്റതത്ത് നിന്നത്. എന്നാല്‍ ഗണേശന്‍ രാജിവെക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചെന്ന വാര്‍ത്ത ബാലകൃഷ്ണിപിള്ള നിഷേധിച്ചു.
ജൂണ്‍ 29 വെള്ളിയാഴ്ച ചേരുന്ന യുഡിഎഫ് ഉന്നതാധികാര സമിതി യോഗത്തില്‍ പിള്ളയും മകനും പങ്കെടുക്കില്ല. പകരം ജനറല്‍ സെക്രട്ടറി സി. വേണുഗോപാലന്‍ നായരാണ് പാര്‍ട്ടിയെ പ്രതിനിധീകരിക്കുകയെന്ന് പിള്ള പറഞ്ഞു. തല്‍ക്കാലം യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനത്തെത്തുടര്‍ന്നാണ് താന്‍ വിട്ടുനില്‍ക്കുന്നതെന്നും പിള്ള വ്യക്തമാക്കി.












Click it and Unblock the Notifications