നയപ്രഖ്യാപന പ്രസംഗം: ഒരു ഭാഗം വായിച്ചില്ല
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിലെ ഒരു ഭാഗം നിയമസഭയില്‍ വായിക്കാന്‍ ഗവര്‍ണര്‍ സുഖ്ദേവ്സിംഗ് കാംഗ് വിസമ്മതിച്ചു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുന്ന ഭാഗമാണ് ഗവര്‍ണര്‍ വായിക്കാതെ വിട്ടത്.
എല്‍ഡിഎഫ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് അഞ്ചു വര്‍ഷത്തെ ദുര്‍ഭരണം മൂലമാണെന്ന് വിശദീകരിക്കുന്ന നീണ്ട ഖണ്ഡിക 40 പേജുള്ള നയപ്രഖ്യാപന പ്രസംഗം വായിക്കുന്നതിനിടെ ഗവര്‍ണര്‍ ഒഴിവാക്കി.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ യുഡിഎഫ് ഉയര്‍ത്തിയ ക്രിയാത്മകവിമര്ശനത്തോടും പ്രതിപക്ഷം എന്ന നിലയില്‍ ഭദ്രമായി യുഡിഎഫിന്റെ പ്രവര്‍ത്തനത്തോടുമുള്ള ജനങ്ങളുടെ പ്രതികരണമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് ഖണ്ഡികയില്‍ പറയുന്നു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായ അഴിമതിയോടും അക്രമസംഭവങ്ങളോടും ദുര്‍ഭരണത്തോടും തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പ്രതികരിക്കുകയാണ് ചെയ്തത്. പാര്‍ട്ടിക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും വേണ്ടി വഴിവിട്ട് ചെയ്ത എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവൃത്തികള്‍ ജനരോഷം ക്ഷണിച്ചുവാങ്ങി. അഴിമതിയും ദുര്‍ഭരണവും ഭരണമാറ്റത്തിനായുള്ള ആഗ്രഹം ജനങ്ങളിലുണ്ടാക്കി. - ഖണ്ഡികയില്‍ പറയുന്നു.
1996ലെ തിരഞ്ഞെടുപ്പിലെയും 2001ലെ തിരഞ്ഞെടുപ്പിലെയും ഇരുമുന്നണികളുടെ പ്രകടനത്തെയും നയപ്രഖ്യാപന പ്രസംഗത്തില്‍ താരതമ്യം ചെയ്യുന്നു. 96ല്‍ 1,69,418 വോട്ടാണ് എല്‍ഡിഎഫിന് കൂടുതല്‍ കിട്ടിയതെങ്കില് 2001ല്‍ 8,42.561 വോട്ട് യുഡിഎഫിന് എല്‍ഡിഎഫിനേക്കാള്‍ കൂടുതല്‍ കിട്ടിയെന്നാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നത്. ഇത്രയും ഭാഗം വായിക്കാന്‍ ഗവര്‍ണര്‍ വിസമ്മതം പ്രകടിപ്പിക്കുകയായിരുന്നു.
ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിലെ ഒരു ഭാഗം വായിക്കാതെ വിട്ടതിനെതിരെ യുഡിഎഫ് പ്രതിഷേധിക്കുമെന്ന് പാര്‍ലമെന്ററികാര്യമന്ത്രി എം.എം.ഹസ്സന് പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം ചേരുന്ന യുഡിഎഫ് നേതൃയോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications