ജയലളിത ശനിയാഴ്ച ഗുരുവായൂരില്‍
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയെ നടക്കിരുത്താനായി തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ജൂണ്‍ 30 ശനിയാഴ്ച ക്ഷേത്രത്തിലെത്തും.
15 വയസായ കണ്ണന് എന്ന ആനയെയാണ് ജയലളിത ക്ഷേത്രത്തില്‍ നടയ്ക്കിരുത്തുന്നത്. രാവിലെ ഏഴ് മണിയോടെ ജയലളിത ക്ഷേത്രത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ.എന്‍.സതീഷ് പറഞ്ഞു.
ശനിയാഴ്ച ശ്രീകോവിലില്‍ നെയ്വിളക്കുകള്‍ തെളിയിക്കാന്‍ ജയലളിത വഴിപാട് നേര്‍ന്നിട്ടുണ്ട്. 12 കിലോഗ്രാം നെയ് ആണ് ഇതിനായി ഉപയോഗിക്കുന്നത്. ഗുരുവായൂരന്റെ വിഗ്രഹത്തില്‍ കളഭച്ചാര്‍ത്തും നടത്തും. ആറ് ഉരുള കളഭം ഇതിനായി ഉപയോഗിക്കും. വിഘ്നേശ്വരന്റെയും ശാസ്താവിന്റെയും ഭഗവതിയുടെയും വിഗ്രഹങ്ങളില്‍ ഓരോ ഉരുള കൊണ്ട് കളഭച്ചാര്‍ത്ത് നടത്തും.
ക്ഷേത്രത്തിലെ 51 ആനകള്‍ക്ക് ആനയൂട്ടും നടത്തും. കണ്ണനടക്കം 52 ആനകളാണ് ഇനി ക്ഷേത്രത്തിന്റേതായുണ്ടാവുക.
ജയലളിതയുടെ ക്ഷേത്രസന്ദര്ശനത്തോടനുബന്ധിച്ച് ക്ഷേത്രപരിസരത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡിഐജി മുകേഷ് കുമാര്‍ സിഹ്നയും തൃശൂര്‍ ജില്ലാ സൂപ്രണ്ട് ബി.കെ.ഉപാധ്യായയും സുരക്ഷാ സംവിധാനം പരിശോധിക്കാന്‍ ക്ഷേത്രത്തിലെത്തിയിരുന്നു.
ശനിയാഴ്ച ഭക്തര്‍ക്ക് ക്ഷേത്രസന്ദര്‍ശനം നടത്തുന്നതിന് എന്തെങ്കിലും നിയന്ത്രണങ്ങള്‍ ഏര്പ്പെടുത്തുമോയെന്നതിനെ കുറിച്ച് പിന്നീട് അറിയിക്കുമെന്ന് അഡ്മിനിസ്ട്രേറ്റര്‍ അറിയിച്ചു.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications