കടലുണ്ടി: ഒരാള്‍ കൂടി മരിച്ചു
കോഴിക്കോട്: കടലുണ്ടി തീവണ്ടി ദുരന്തത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുകയായിരുന്ന ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് വടകര ഇരിക്കൂര്‍ പുറമേരി സ്വദേശി എം.പി. കുമാരന്‍ നമ്പ്യാരാണ് ജൂണ്‍ 29 വെള്ളിയാഴ്ച മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 52 ആയി.
ജൂണ്‍ 22 വെള്ളിയാഴ്ച നടന്ന അപകടത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ് കുമാരന്‍ നമ്പ്യാര്‍ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുകയായിരുന്നു. ചെന്നൈയില്‍ കച്ചവടം ചെയ്യുകയായിരുന്നു കുമാരന്‍ നമ്പ്യാരും കുടുംബവും നാട്ടില്‍ നിന്ന് ചെന്നൈയിലേക്ക് മടങ്ങുന്ന വഴിയാണ് അപകടത്തില്‍പ്പെട്ടത്. ഭാര്യ ഭാര്‍ഗവിയും മകള്‍ സിന്ധുവും ഇപ്പോള്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു.
അതേസമയം അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന മുഖ്യ സുരക്ഷാ കമ്മീഷണര്‍ ആര്‍. രാജാമണി തെളിവെടുപ്പ് തുടരുകയാണ്. മുങ്ങല്‍ വിദഗ്ദരുടെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. അപകടകാരണത്തെക്കുറിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്.
അപകടത്തില്‍പ്പെട്ട പാലത്തിന്റെ തൂണുകള്‍ വീണ്ടും നിര്‍മ്മിക്കാന്‍ പണി തുടങ്ങിയിട്ടുണ്ട്. നാല് തൂണുകളുടെ പണിയാണ് പുരോഗമിക്കുന്നത്.












Click it and Unblock the Notifications