ഗ്രാഫൈറ്റ് കേസ്: മാണിയെ കുറ്റവിമുക്തനാക്കി
തിരുവനന്തപുരം: ഗ്രാഫൈറ്റ് കേസില്‍ കേരള കോണ്‍ഗ്രസ് നേതാവും റവന്യു-നിയമമന്ത്രിയുമായ കെ.എം.മാണിയെ പ്രതിചേര്‍ത്ത തിരുവനന്തപുരം പ്രത്യേക കോടതി വിധി ഹൈക്കോടതി റദ്ദാക്കി.
കേസില്‍ നാലാം പ്രതിയായിരുന്ന മാണിയെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് കുറ്റവിമുക്തനാക്കിയത്. ജസ്റിസ് കൃഷ്ണന്‍ നായരാണ് വിധി പുറപ്പെടുവിച്ചത്. മാണി നല്‍കിയ ഹര്‍ജിയിന്മേലാണ് ഹൈക്കോടതി വിധിയുണ്ടായത്.
അതേ സമയം മാണിക്കെതിരായ കുറ്റാരോപണം തെളിയുന്ന പക്ഷം അതിനനുസൃതമായ നടപടികള്‍ ഹൈക്കോടതിക്ക് സ്വീകരിക്കാവുന്നതാണെന്നും വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി.












Click it and Unblock the Notifications