പ്രവാസികള്‍ക്ക് ക്ഷേമപദ്ധതികള്‍
തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്ക് ഫലപ്രദവും ബഹുമുഖവുമായ ക്ഷേമപരിപാടികള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു.
പ്രവാസി മലയാളികള്‍ക്ക് വേണ്ടി വിദേശകാര്യ വകുപ്പ് പ്രൊ ട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്‍സ്, പൊലീസ്, റവന്യു, പാസ്പോര്‍ ട്ട ് എന്നീ അധികാരസ്ഥാനങ്ങളുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നതാണ്. ദില്ലിയിലെ കേരളാ ഹൗസില്‍ ഒരു എന്‍ആര്‍കെ സെല്‍ രൂപീകരിക്കുന്നതാണ്.
സംസ്ഥാനത്തിന്റെ വികസനത്തിന് പ്രവാസി മലയാളികളുടെ പങ്ക് പരമാവധി പ്രയോജനപ്പെടുത്തുമെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു. മെഡിക്കല്‍, എഞ്ചിനിയറിംഗ്, വിവരസാങ്കേതികവിദ്യ എന്നീ രംഗങ്ങളില്‍ ലോകനിലവാരമുള്ള സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് പ്രവാസി മലയാളികളെ സര്‍ക്കാര്‍ ക്ഷണിക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു.












Click it and Unblock the Notifications