എല്ലാം സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്നു: വിഎസ്
തിരുവനന്തപുരം: കേരള സംസ്ഥാനത്തെ സ്വകാര്യമേഖലയ്ക്ക് തീറെഴുതിക്കൊടുക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ നയപ്രഖ്യാപനത്തിലൂടെ ചെയ്തതെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് ആരോപിച്ചു. ജനങ്ങളുടെ സ്വാതന്ത്യ്രവും അവകാശങ്ങളും വ്രണപ്പെടുത്തിക്കൊണ്ടാണ് സര്‍ക്കാര്‍ ഗവര്‍ണറെക്കൊണ്ട് നയപ്രഖ്യാപനം വായിപ്പിച്ചത്.
യുഡിഎഫ് നേരത്തെയിറക്കിയ ധവളപത്രത്തിന്റെ ആവര്‍ത്തനം മാത്രമാണ് നയപ്രഖ്യാപനം. കാര്ഷികതകര്ച്ചയ്ക്ക് കാരണം എല്‍ഡിഎഫും നായനാരുമാണെന്നായിരുന്നു പ്രതിപക്ഷത്തിരുന്നപ്പോള്‍ യുഡിഎഫ് ആരോപിച്ചത്. ഭരണപക്ഷത്തായപ്പോള്‍ അതിനു കാരണം ഇറക്കുമതി നയമായി. മദ്യരാജാക്കന്മാരുമായി വിലപേശല്‍ നടക്കുന്നതിനാല്‍ മദ്യനയത്തെക്കുറിച്ച് കൂടുതല്‍ ഒന്നും നയപ്രഖ്യാപനത്തില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
യുഡിഎഫിന്റെ ധവളപത്രം ഗവര്‍ണറെക്കൊണ്ട് വായിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് സിപിഐ നിയമസഭാകക്ഷി നേതാവ് കെ.പി. രാജേന്ദ്രന് ആരോപിച്ചു. അധിക സാമ്പത്തിക ഭാരം ജനങ്ങളെ അടിച്ചേല്പിക്കാനുള്ള തന്ത്രമാണിത്.
എല്ലാം സ്വകാര്യ ഏജന്‍സികള്‍ക്ക് വിട്ടുകൊടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കമാണ് നയപ്രഖ്യാപനത്തില്‍ നിഴലിച്ചതെന്ന് ജനതദാള്‍ നേതാവ് നീലലോഹിത ദാസന് നാടാര്‍ കുറ്റപ്പെടുത്തി. അടിസ്ഥാനപരമായ കാര്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
നാണ്യവിളകളുടെ രക്ഷക്കായി നയപ്രഖ്യാപനത്തില്‍ ഒരു നിര്‍ദ്ദേശവുമില്ലെന്ന് എന്‍സിപി നിയമസഭാ കക്ഷിനേതാവ് എ.സി. ഷണ്മുഖദാസ് ആരോപിച്ചു. ജനകീയ പ്രശ്നങ്ങളും സമഗ്രപുരോഗതിയും സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ക്ക് സര്‍ക്കാര്‍ ഇരുട്ടില്ത്തപ്പുകയായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് (ജെ) നേതാവ് കെ.സി. ജോസഫ് കുറ്റപ്പെടുത്തി. തകര്‍ന്ന വ്യവസായങ്ങളെ പുനരുദ്ധരിപ്പിക്കാന്‍ സര്‍ക്കാരിന് ഒരു നിര്‍ദ്ദേശവും മുന്നോട്ടുവക്കാനില്ലായിരുന്നുവെന്ന് ആര്‍എസ്പി നിയമസഭാകക്ഷിനേതാവ് എ.എ. അസീസ് അഭിപ്രായപ്പെട്ടു.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications