യുഡിഎഫ് വിടില്ല: ബാലകൃഷ്ണപിള്ള
തിരുവനന്തപുരം: സമീപഭാവിയിലോ വിദൂരഭാവിയിലോ കേരളാ കോണ്‍ഗ്രസ് ബി യുഡിഎഫ് വിടുന്ന കാര്യം ആലോചിച്ചിട്ടു പോലുമില്ലെന്ന് പാര്‍ട്ടി ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള.
യുഡിഎഫില്‍ തന്നെ കേരളാ കോണ്‍ഗ്രസ് ബി ഉറച്ചു നില്‍ക്കുമെന്ന് ജൂണ്‍ 29 വെള്ളിയാഴ്ച പാര്‍ട്ടിയുടെ സംസ്ഥാന സമിതി യോഗത്തില്‍ സംസാരിക്കവെ പിള്ള വെളിപ്പെടുത്തി. കേരളാ കോണ്‍ഗ്രസ് ബിയിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ യുഡിഎഫിലെ മറ്റ് ഘടകക്ഷികള്‍ ഇടപെടേണ്ട കാര്യമില്ല. അത് ഏത് പ്രമാണിയായാലും അനുവദനീയമല്ലെന്ന് പിള്ള വ്യക്തമാക്കി.
ഗണേശനും താനും തമ്മില്‍ യാതൊരു പ്രശ്നവുമില്ല. സോണിയ ആന്റണിയെ നിയന്ത്രിക്കുന്നതു പോലെ എന്റെ കക്ഷിയുടെ മന്ത്രിയെ നിയന്ത്രിക്കാന്‍ എനിക്ക് അധികാരമുണ്ട്. മന്ത്രി എങ്ങനെ പോകണമെന്നും പ്രവര്‍ത്തിക്കണമെന്നും പറയാന്‍ എനിക്കറിയാം. വെറുമൊരു തന്ത മാത്രമല്ല ഞാന്‍ കുറെക്കാലം മന്ത്രിക്കസേരയില്‍ ഇരുന്നയാളാണ് -പിള്ള തുറന്നടിച്ചു.
മന്ത്രിസ്ഥാനത്ത് കൊതിതീരുവോളം ഇരുന്നയാളാണ് ഞാന്‍. എനിക്ക് അതില്‍ ആശയില്ല. എന്നാല്‍ വേണമെങ്കില്‍ ഇനിയുമാവാനും കഴിയും.- പിള്ള പറഞ്ഞു. സര്‍ക്കാരിനെ നേര്‍വഴിയിലൂടെ നയിക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്കാന് യുഡിഎഫ് ഘടകകക്ഷികള്‍ ബാധ്യസ്ഥരാണ്. കേരളാ കോണ്‍ഗ്രസ് ബി യുഡിഎഫിന് നിര്‍ദേശങ്ങള്‍ നല്കാന് എപ്പോഴുമുണ്ടാകും.
യുഡിഎഫ് യോഗങ്ങളില്‍ പങ്കെടുക്കുന്നതിനെ പറ്റി യോഗത്തില്‍ തീരുമാനമൊന്നും ആയില്ല എന്നാണ് അറിയുന്നത്. മന്ത്രി ഗണേശ്കുമാര്‍, വേണുഗോപാലന്‍ നായര്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു.
-
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം












Click it and Unblock the Notifications