കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലസ്ടു സീറ്റുകള്‍ വര്‍ധിപ്പിക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പ്ലസ്ടുവിന് 20 ശതമാനം സീറ്റ് വര്‍ധിപ്പിക്കാന്‍ യുഡിഎഫ് സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.

ഓരോ ബാച്ചിനും 10 സീറ്റുകള്‍ വീതം വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ. സ്വകാര്യമേഖലയുടെ നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ വിവിധ വശങ്ങളെ കുറിച്ച് പഠിക്കാന്‍ 11 അംഗ സമിതിയും രൂപീകരിച്ചു. ജൂണ്‍ 29 വെള്ളിയാഴ്ച ചേര്‍ന്ന യോഗമാണ് തീരുമാനങ്ങളെടുത്തതെന്ന് യോഗത്തിന് ശേഷം മുന്നണി കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി വാര്‍ത്താലേഖകരെ അറിയിച്ചു.

ഇപ്പോള്‍ ഓരോ ബാച്ചിനും 50 സീറ്റുകള്‍ വീതമാണുള്ളത്. സാമ്പത്തിക ബാധ്യതയുള്ളതിനാല്‍ പുതിയ പ്ലസ്ടു സ്കൂളുകള്‍ അനുവദിക്കേണ്ടതില്ലെന്നാണ് തീരുമാനം. സ്വകാര്യമേഖലയിലെ അധ്യാപകരുടെ നിയമനത്തിന് സ്പെഷല്‍ റൂള്‍സിന്റെ അഭാവമാണ് തടസം. ഇതിനായി വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം നിര്‍ദേശിച്ചു.

സ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ് ) യോഗ്യത നിലനിര്‍ത്തണം. യോഗ്യതയില്ലാത്തവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും യുഡിഎഫ് നിര്‍ദേശിച്ചു.

സ്വകാര്യ മേഖലയുടെ സഹായത്തോടെ സംസ്ഥാനത്ത് വികസനത്തില്‍ മുന്നേറ്റമുണ്ടാവണം. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് ഉപസമിതി രൂപീകരിച്ചതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഉമ്മന്‍ചാണ്ടി കണ്‍വീനറായുള്ള സമിതിയില്‍ മുരളീധരന്‍, വയലാര്‍ രവി, കുഞ്ഞാലിക്കു ട്ടി, കെ. എം. മാണി, ഇ. അഹമ്മദ്, കെ. ആര്‍. ഗൗരിയമ്മ, ടി. എം. ജേക്കബ്, ബാലകൃഷ്ണപിള്ള, എ. വി. താമരാക്ഷന്‍, എം. വി. രാഘവന്‍ എന്നിവര്‍ അംഗങ്ങളായിരിക്കും.

മനുഷ്യാവകാശ പരിഗണന വച്ച് കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് മദനിക്ക് ചികിത്സ നല്‍കണമെന്ന് യുഡിഎഫ് ആവശ്യപ്പെ ട്ട ു. നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയത് തെറ്റായിപ്പോയി. എന്നാല്‍ ഇത് ഗവര്‍ണര്‍ അറിയാതെ പറ്റിയ തെറ്റാവാമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ബോധപൂര്‍വം സംഭവിച്ചതാണെങ്കില്‍ ഗുരുതരമായ തെറ്റാണ്. ഇക്കാര്യത്തെ കുറിച്ച് യുഡിഎഫ് യോഗത്തില്‍ ചൂട് പിടിച്ച് ചര്‍ച്ച നടന്നുവെന്നും ഉമ്മന്‍ചാണ്ടി വെളിപ്പെടുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X