എസ്പിസിഎസ് ഭരണസമിതി പിരിച്ചുവിട്ടു
തിരുവനന്തപുരം: കോട്ടയത്തെ സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ നിലവിലുള്ള ഭരണസമിതി പിരിച്ചുവിട്ടു. പുതിയ തിരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് എസ്പിസിഎസ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ഇടതുസര്‍ക്കാരിന്റെ ഭരണസമിതി അഞ്ചുകൊല്ലം ഭരിച്ചപ്പോള്‍ സംഘം ആറരക്കോടിയുടെ കടക്കെണിയിലായെന്ന് കൗണ്‍സില്‍ ആരോപിച്ചു. ആവശ്യങ്ങളടങ്ങുന്ന നിവേദനം കൗണ്‍സില്‍ ഭാരവാഹികള്‍ മുഖ്യമന്ത്രി, സഹകരണ മന്ത്രി, സാംസ്കാരിക മന്ത്രി, യുഡിഎഫ് കണ്‍വീനര്‍ എന്നിവര്‍ക്ക് നല്‍കി.
ഭരണസമിതി അഞ്ചു വര്‍ഷത്തിനിടയില്‍ പുറത്തിറക്കിയ പുസ്തകങ്ങളെല്ലാം ഇടതുപക്ഷ എഴുത്തുകാരുടെ ചവറ് പുസ്തകങ്ങളാണെന്ന് കൗണ്‍സില്‍ ഭാരവാഹികളായ ബാബു കുഴിമറ്റവും ടി. വി. പുരം രാജുവും ജൂണ്‍ 28 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.












Click it and Unblock the Notifications