Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ലാസെടുക്കാന്‍ വിദ്യാര്‍ഥികള്‍ അധ്യാപകരേക്കാള്‍ കേമം

തിരുവനന്തപുരം: ക്ലാസെടുക്കുന്നതും സ്കൂള്‍ നടത്തിപ്പുമൊക്കെ വിദ്യാര്‍ഥികളെ ഏല്പിച്ചാലോ? ചില വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പിലിനെയും അധ്യാപകരെയുമൊക്കെ ഇക്കാര്യങ്ങളില്‍ കടത്തിവെട്ടിയെന്നുവരാം.

വിദ്യാര്‍ഥി ദിനമായ ജൂണ്‍ 27 ബുധനാഴ്ച തിരുവനന്തപുരം ക്രൈസ്റ് നഗര്‍ സ്കൂളിലാണ് ഇത്തരമൊരു പരീക്ഷണം നടന്നത്. അധ്യാപനവും സ്കൂള്‍ ഭരണത്തിന്റെയും ഉത്തരവാദിത്തം അന്ന് തിരഞ്ഞെടുക്കപ്പെട്ട ചില വിദ്യാര്‍ഥികള്‍ക്കായിരുന്നു. പരീക്ഷണം വിജയിച്ചെന്നു മാത്രമല്ല യഥാര്‍ഥ അധ്യാപകര്‍ ഇതിലൊക്കെ തങ്ങളുടെ പിന്നില്‍ നിന്നാല്‍ മതിയെന്ന നിലയിലായിരുന്നു വിദ്യാര്‍ഥികളുടെ പ്രകടനം. ഒന്നാന്തരമായാണ് വിദ്യാര്‍ഥികള്‍ ഈ ചുമതലകള്‍ നിര്‍വഹിച്ചതെന്ന സ്കൂള്‍ അധികൃതരുടെ അംഗീകാരവും കിട്ടി അവര്‍ക്ക്.

തങ്ങളുടെ ജൂനിയര്‍ ക്ലാസുകളിലാണ് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ ക്ലാസെടുത്തത്. ലെസണ്‍ പ്ലാനുകള്‍ തയ്യാറാക്കി അധ്യാപകര്‍ക്ക് സമര്‍പ്പിച്ച ശേഷമായിരുന്നു വിദ്യാര്‍ഥി അധ്യാപകരുടെ അധ്യാപനം. പത്താം ക്ലാസ് വിദ്യാര്‍ഥിയായ നിതിന്‍ രാമചന്ദ്രന് ആയിരുന്നു പ്രിന്‍സിപ്പാലിന്റെ റോള്‍.

പ്രിന്‍സിപ്പലും അധ്യാപകരും വഹിക്കുന്ന ഭാരിച്ച ഉത്തരവാദിത്തങ്ങളെ പറ്റി വിദ്യാര്‍ഥികളെ ബോധവാന്മാരാക്കുക എന്നതായിരുന്നു ഈ പരീക്ഷണത്തിന്റെ ലക്ഷ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+