തീവണ്ടിയപകടം: ഫോറന്‍സിക് വിദഗ്ധരെത്തും
കോഴിക്കോട്: കടലുണ്ടി തീവണ്ടിയപകടത്തെ കുറിച്ചുള്ള അന്വേഷണത്തിന് ഫോറന്‍സിക് വിദഗ്ധരുടെയും നാഷണല്‍ ഓഷ്യോഗ്രാഫിക് വിഭാഗത്തിന്റെയും സഹായം തേടും.
അന്വേഷണം വ്യാപിപ്പിക്കുന്നതിന് കൂടുതല്‍ വിദഗ്ധ സഹായം അത്യാവശ്യമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് ഫോറന്‍സിക് വിദഗ്ധരുടെ സഹായം തേടാന്‍ തീരുമാനിച്ചതെന്ന് റെയില്‍വെ സുരക്ഷാ വിഭാഗം ചീഫ് കമ്മിഷര്‍ രാജാമണി വ്യക്തമാക്കി. തിങ്കളാഴ്ചയോടെ ഫോറന്‍സിക് വിദഗ്ധര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാലം തകര്‍ന്നതിന് ഭൂമിശാസ്ത്രപരമായ എന്തെങ്കിലും കാരണങ്ങളുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് നാഷണല്‍ ഓഷിയോഗ്രാഫിക് വിഭാഗത്തിന്റെ സഹായം തേടിയിരിക്കുന്നത്.
അപകടം നടന്ന സ്ഥലത്ത് ചീഫ് കമ്മിഷര്‍ രാജാമണി പരിശോധന തുടരുകയാണ്. മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ തകര്‍ന്ന പാലത്തിന്റെ തൂണിന്റെ കൂടുതല്‍ ഭാഗങ്ങള്‍ കണ്ടെത്താന്‍ ശ്രമം തുടരുന്നുണ്ട്. പുതിയ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വെള്ളിയാഴ്ച ആരംഭിച്ചു.












Click it and Unblock the Notifications