യുഡിഎഫ് ഉന്നതാധികാര സമിതി യോഗം തുടങ്ങി
തിരുവനന്തപുരം: യുഡിഎഫ് ഉന്നതാധികാര സമിതി യോഗം ക്ലിഫ് ഹൗസില്‍ ആരംഭിച്ചു. നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിവസമായ ജൂണ്‍ 29 വെള്ളിയാഴ്ച നിയമസഭ പിരിഞ്ഞതിനു ശേഷമാണ് യോഗം ആരംഭിച്ചത്.
ക്ലിഫ് ഹൗസില്‍ നടക്കുന്ന യോഗത്തില്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഭാഗം ഗവര്‍ണര്‍ വായിക്കാന്‍ വിസമ്മതിച്ചതിനെ കുറിച്ച് ചര്‍ച്ച നടന്നു. കള്ള്ഷാപ്പ് സഹകരണ സംഘങ്ങള്‍ പിരിച്ചുവിടാന്‍ നേരത്തെയെടുത്ത തീരുമാനത്തിന്റെ പ്രായോഗികവശങ്ങളും യോഗത്തിന്റെ പരിഗണനയിലുണ്ട്.
യോഗത്തില്‍ കേരള കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവും മന്ത്രിയുമായ ടി.എം.ജേക്കബ് പങ്കെടുത്തില്ല. മുന്‍ യോഗങ്ങളിലെന്ന പോലെ കേരള കോണ്‍ഗ്രസ് (ബി) നിയമസഭാകക്ഷി നേതാവ് ആര്‍.ബാലകൃഷ്ണപിള്ളയും വിട്ടുനിന്നു. മുഖ്യമന്ത്രി എ.കെ.ആന്റണി, കെപിസിപി പ്രസിഡന്റ് കെ.മുരളീധരന്‍, മന്ത്രിമാര്‍, മറ്റ് ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications