Get Updates
Get notified of breaking news, exclusive insights, and must-see stories!

2002 ഒക്ടോബര്‍ വരെ തിരഞ്ഞെടുപ്പില്ല: മുഷാറഫ്

ഇസ്ലാമാബാദ്: 2002 ഒക്ടോബറിനു മുമ്പ് പാകിസ്ഥാനില്‍ പൊതു തിരഞ്ഞടുപ്പ് നടത്തില്ലെന്ന് പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫ്. മുഷാറഫ് തന്നെ വാര്‍ത്താലേഖകരെ അറിയിച്ചതാണ് ഇക്കാര്യം.

രാജ്യത്ത് ജനാധിപത്യവും ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരും പുനഃസ്ഥാപിക്കാന്‍ സുപ്രീം കോടതി അനുവദിച്ച സമയത്തിനു മുമ്പു തന്നെ തിരഞ്ഞെടുപ്പ് നടന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് അറുതിവരുത്താനാണ് താന്‍ ഈ പ്രസ്താവന ഇറക്കുന്നതെന്ന് മുഷാറഫ് വ്യക്തമാക്കി.

ആവശ്യത്തിന് സമയം സുപ്രീം കോടതി അനുവദിച്ചിട്ടുണ്ടെന്നും അതിനു മുമ്പ് തിരഞ്ഞെടുപ്പ് നടത്തേണ്ട ആവശ്യമില്ലെന്നും പാകിസ്ഥാന്‍ പ്രസിഡണ്ട് പറഞ്ഞു. എന്നാല്‍ കോടതി അനുവദിച്ച സമയത്തിനുള്ളില്‍ തന്നെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. സുപ്രീം കോടതി അനുവദിച്ച സമയമായ 2002 ഒക്ടോബറിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലായിരിക്കും ഇത്.

ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി താന്‍ നടത്താന്‍ പോകുന്ന കൂടിക്കാഴ്ച കശ്മീര്‍ ജനതയുടെ പ്രതീക്ഷയാണ്. പൂര്‍ണമനസ്സോടെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഒരൊറ്റ വര്‍ഷംകൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമാണിത്. കശ്മിര്‍ തന്നെയാണ് ഇന്ത്യയുടെയും പാകിസ്ഥാന്റെയും ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+