കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട്ടില്‍ രാഷ്ട്രപതി ഭരണമില്ല: കേന്ദ്രം

  • By Staff
Google Oneindia Malayalam News

ദില്ലി: മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയെയും അനുയായികളെയും അറസ്റു ചെയ്തതിനെത്തുടര്‍ന്ന് തമിഴ്നാട്ടില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.

സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന ഡിഎംകെയുടെയും ഘടകകക്ഷികളുടെയും ആവശ്യത്തോട് പ്രതികരിക്കവെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഐ.ഡി. സ്വാമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്തെ സംഭവവികാസങ്ങളില്‍ കേന്ദ്രത്തിന് ഇടപെടുക അത്ര എളുപ്പമല്ല. സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ടു പ്രകാരം ക്രമസമാധാനം ഒരു സംസ്ഥാന വിഷയമാണ് - സ്വാമി വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ കേന്ദ്രനിയമമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും തമിഴ്നാട് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്.

78കാരനായ കരുണാനിധിയെ രാത്രി ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തി അറസ്റു ചെയ്തത് ശരിയാണോ എന്ന ചോദ്യത്തിന് ദാര്‍ശനികമായ ഉത്തരമാണ് സ്വാമി നല്‍കിയത്: 70 വയസ്സ് കഴിഞ്ഞവരെ രാത്രി അറസ്റ് ചെയ്യരുതെന്ന് നമുക്ക് നിയമമൊന്നുമില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X