കേന്ദ്രമന്ത്രി ബാലുവിനെ ചെന്നൈ ജയിലിലടച്ചു
ചെന്നൈ: കേന്ദ്ര പരിസ്ഥിതി വനം മന്ത്രി ടി.ആര്‍. ബാലുവിനെ പൊലീസ് അറസ്റ് ചെയ്ത് ചെന്നൈ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. പൊലീസിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്ന കേസിലാണ് ബാലുവിനെ ജയിലിലടച്ചത്.
താനൊരു കേന്ദ്രമന്ത്രിയാണെന്നു വ്യക്തമാക്കിയിട്ടും അറസ്റ് ചെയ്യാനുള്ള വാറണ്ട് കാണിക്കാതെ തന്നെ മര്‍ദ്ദിക്കുകയും അറസ്റു ചെയ്ത് വലിച്ചിഴച്ചു കൊണ്ടുപോവുകയും ആയിരുന്നുവെന്ന് ബാലു പറഞ്ഞു.
കേന്ദ്ര വാണിജ്യമന്ത്രി മുരശൊലി മാരന്റെ വീട്ടില്‍വച്ചാണ് തന്നെ അറസ്റു ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. മാരനെയും തന്നെയും പൊലീസ് മര്‍ദ്ദിച്ച കാര്യവും തമിഴ്നാട്ടിലെ സ്ഥിതിഗതികളും പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കരുണാനിധിയെ അറസ്റു ചെയ്ത് പോകുന്നത് തടയാന്‍ ചെന്ന മുരശൊലി മാരനെയും തന്നെയും മര്‍ദ്ദിച്ച് പൊലീസ് വാഹനത്തിലേക്ക് വലിച്ചിടുകയായിരുന്നു. മാരന്‍ ഇപ്പോള്‍ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. തനിക്കും വൈദ്യപരിശോധന വേണമെന്ന് ബാലു ആവശ്യപ്പെട്ടു.












Click it and Unblock the Notifications