ജൂലായ് 2ന് തമിഴ്നാട് ബന്ദ്
ചെന്നൈ: അറസ്റു ചെയ്യപ്പെട്ട തമിഴ്നാട് മുന്‍മുഖ്യമന്ത്രി എം. കരുണാനിധിയുടെയും അനുയായികളുടെ മോചനം ആവശ്യപ്പെട്ട് ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) ജൂലായ് രണ്ട് തിങ്കളാഴ്ച തമിഴ്നാട്ടില്‍ ബന്ദാചരിക്കും.
ഡിഎംകെ ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിനു ശേഷം ഡിഎംകെ ജനറല്‍ സെക്രട്ടറി കെ. അന്പഴകന് വാര്‍ത്താലേഖകരെ അറിയിച്ചതാണ് ഇക്കാര്യം. എഐഡിഎംകെ സര്‍ക്കാരിന്റെ കാടന്‍ ഭരണം കാരണം സംസ്ഥാനത്ത് അടിയന്തിരാവസ്ഥയുടെ പ്രതീതിയാണുള്ളതെന്ന് അന്പഴകന് ആരോപിച്ചു.
സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. 356ാം വകുപ്പ് ഉപയോഗിക്കുന്നതിന് ഡിഎംകെ എതിരാണെങ്കിലും തമിഴ്നാട്ടില്‍ ഇപ്പോള്‍ രാഷ്ട്രപതിഭരണം ആവശ്യമായിരിക്കുയാണെന്ന് യോഗം അംഗീകരിച്ച പ്രമേയം പറയുന്നു.
സംസ്ഥാനത്തെ പുതിയ സംഭവവികാസങ്ങള്‍ ഉടന്‍ തന്നെ രാഷ്ട്രപതി കെ.ആര്. നാരായണനെയും പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയെയും അറിയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications