ബിജെപിയും സിപിഐയും പ്രതിഷേധിച്ചു
ദില്ലി: മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം. കരുണാനിധിയെ അറസ്റു ചെയ്ത രീതിയെ ബിജെപിയും സിപിഐയും വിമര്‍ശിച്ചു.
കരുണാനിധിയെപ്പോലുള്ള പ്രഗത്ഭനും വൃദ്ധനുമായ രാഷ്ട്രീയനേതാവിനെതിരെ പൊലീസ് നടത്തിയ അതിക്രമത്തെ പാര്‍ട്ടി അപലപിക്കുന്നുവെന്ന് ബിജെപി നേതാവ് ജെ.പി. മാത്തൂര്‍ പറഞ്ഞു.
കരുണാനിധിക്കെതിരായ അതിക്രമത്തെ ഇടതുപക്ഷപാര്‍ട്ടിയായ സിപിഐയും വിമര്‍ശിച്ചിട്ടുണ്ട്. കരുണാനിധിയെ എത്രയും വേഗം മോചിപ്പിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു.












Click it and Unblock the Notifications