ഡിഎംകെ പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി
ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി എം. കരുണാനിധിയെയും മകന്‍ സ്റാലിനെയും അറസ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ഡിഎംകെ പ്രവര്‍ത്തകര്‍ ചെന്നൈയില്‍ നിരത്തിലിറങ്ങി. കരുണാനിധിയെ അറസ്റു ചെയ്തിരിക്കുന്ന ചെന്നൈ ജയിലിനു മുന്നിലാണ് ആദ്യം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.
തുടര്‍ന്ന് പൊലീസും ഡിഎംകെ പ്രവര്‍ത്തകരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് വരെ അത് നീണ്ടു. സംസ്ഥാനമൊട്ടൊകെ പ്രതിഷേധം വ്യാപിക്കുമെന്ന് കരുതുന്നതിനാല്‍ സുരക്ഷാസംവിധാനം ശക്തമാക്കിയിരിക്കുകയാണ്.
ചില ഡിഎംകെ ഓഫീസുകള്‍ റെയ്ഡ് ചെയ്ത പൊലീസ് നടപടികള്‍ പ്രവര്‍ത്തകരുടെ രോഷം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. സണ്‍ ടിവിയുടെ ഓഫീസും പൊലീസ് റെയ്ഡ് ചെയ്തു.
ചെന്നൈയിലെങ്ങും ബന്ദിന്റെ പ്രതീതിയാണ്. ചെന്നൈയിലെ സ്വാകാര്യസ്കൂളുകളെല്ലാം അടഞ്ഞുകിടക്കുകയാണ്. കടകളും കമ്പോളവും പ്രവര്‍ത്തിക്കുന്നില്ല. ഗതാഗതവും സ്തംഭിച്ചു
ജയലളിത സര്‍ക്കാരിന്റെ നടപടി ഡിഎംകെ പ്രവര്‍ത്തകരില്‍ ശക്തമായ വികാരമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതുവരെ ശമ്പളം തന്നിരുന്ന ഒരു നേതാവിനെയാണ് പൊലീസ് ഇങ്ങനെ പീഡിപ്പിച്ചിരിക്കുന്നത്. തിരിച്ചടിക്കാനായി ഞങ്ങള്‍ എന്തും ചെയ്യും. ജയലളിത ഞങ്ങളെ തീവ്രവാദികളാക്കുകയാണ് ചെയ്യുന്നത്. ഇവിടെ ജനാധിപത്യം മരിച്ചിരിക്കുന്നു - ഒരു ഡിഎംകെ പ്രവര്‍ത്തകന്‍ വിലപിച്ചു.
ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവിനെ ഇങ്ങനെ അടിക്കുകും പിടിച്ചുവലിക്കുകയം ചെയ്യുന്നത് ശരിയാണോ? മറ്റൊരു ഡിഎംകെ പ്രവര്‍ത്തകന്‍ ചോദിച്ചു.












Click it and Unblock the Notifications