നിരാഹാരം വിജയിച്ചു; കരുണാനിധി ചെന്നൈയില്‍ തന്നെ
ചെന്നൈ: തന്നെ ചെന്നൈ സെന്‍ട്രല്‍ ജയിലില്‍ നിന്നും വെല്ലൂര്‍ ജയിലിലേക്ക് മാറ്റാനുള്ള എഐഡിഎംകെ സര്‍ക്കാരിന്റെ ശ്രമത്തെ ഡിഎംകെ നേതാവ് എം. കരുണാനിധി നിരാഹാരത്തിലൂടെ തോല്പിച്ചു.
ജൂണ്‍ 30 ശനിയാഴ്ച പുലര്‍ച്ചെ അറസ്റു ചെയ്യപ്പെട്ട കരുണാനിധിക്ക് ഏറെ നാടകീയ സംഭവങ്ങള്‍ക്കു ശേഷം വൈകുന്നേരം മൂന്നു മണിയോടെ ചെന്നൈ ജയിലില്‍ ഒന്നാം ക്ലാസ് സെല്‍ അനുവദിച്ചു. കരുണാനിധിയെ ചെന്നൈയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള വെല്ലൂരേക്ക് മാറ്റിപ്പാര്‍പ്പിക്കാനായിരുന്നു ജയലളിത സര്‍ക്കാരിന്റെ ആലോചന.
തുടക്കം മുതല്ക്കു തന്നെ കരുണാനിധി ഈ നീക്കത്തെ എതിര്‍ത്തിരുന്നതാണ്. എന്നാല്‍ പൊലീസ് വെല്ലൂരേക്ക് കൊണ്ടുപോകുന്ന നിലപാടില്‍ ഉറച്ചു നിന്നതോടെ അദ്ദേഹം നിരാഹാരം തുടങ്ങുകയായിരുന്നു. വൈകുന്നേരം മൂന്നു മണിവരെ ഒന്നും കഴിക്കാതെ കരുണാനിധി സമരം തുടര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ ഡോക്ടര്‍ ഇടപെട്ടു. നിരാഹാരം തുടരുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിക്കുമെന്നും അത് അനാവശ്യ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും ഡോക്ടര്‍ ജയില്‍ അധികൃതരെ പറഞ്ഞു ഫലിപ്പിച്ചു.
കരുണാനിധിയുടെ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ വിശ്വസിക്കാന്‍ ജയില്‍ അധികൃതര്‍ ആദ്യം വൈമനസ്യം കാണിച്ചു. പിന്നീട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി അശോക് കുമാറിന്റെ ഉത്തരവ് പ്രകാരം ഒരു സംഘം ഡോക്ടര്‍മാര്‍ കരുണാനിധിയെ പരിശോധിച്ചു. എന്നാല്‍ ഈ പരിശോധനയുടെ ഫലം പുറത്തുവിട്ടിട്ടില്ല.
രാവിലെ ഏഴ് മണിക്ക് സെന്‍ട്രല്‍ ജയിലിലെത്തിയ കരുണാനിധി വൈകുന്നേരം വരെ ജയിലറുടെ മുറിയില്‍ തന്നെയായിരുന്നു. ജയിലിനകത്തു പോലും നിഴലായി ഇളയ മകള്‍ കനിമൊഴി അദ്ദേഹത്തെ അനുഗമിക്കുകയും ചെയ്തു. മകള്‍ക്കു പുറമെ ആരെയും മുന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാന്‍ അനുമതി ഉണ്ടായിരുന്നില്ല.
അതേസമയം കരുണാനിധയുടെ മകനും ചെന്നൈ മേയറുമായ എം.കെ. സ്റാലിനെ പൊലീസ് മധുര ജയിലിലേക്ക് മാറ്റി.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications