കരുണാനിധി അറസ്റില്‍, സ്റാലിന്‍ കീഴടങ്ങി
ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുയമായ എം. കരുണാനിധിയെ അറസ്റു ചെയ്തു. ഫ്ലൈ ഓവര്‍ നിര്‍മ്മിച്ചതില്‍ 12 കോടിയുടെ തിരിമറി നടന്നു എന്നാരോപിച്ചാണ് കരുണാനിധിയെ അറസ്റു ചെയ്തത്. ക്രൈംബ്രാഞ്ച് സിഐഡിയാണ് അറസ്റ് നടത്തിയത്.
അറസ്റ് ചെയ്ത് മജിസ്ട്രേറ്റിന്റെ വീട്ടിലെത്തിച്ച കരുണാനിധിയെ ജൂണ്‍ 10 ചൊവാഴ്ച വരെ ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കരുണാനിധിക്ക് വൈദ്യചികിത്സ നല്‍കാനും പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി അശോക് കുമാര്‍ ഉത്തരവിട്ടിട്ടുണ്ട്.
ജൂണ്‍ 30 ശനിയാഴ്ച പുലര്‍ച്ചെ 1.30ന് കരുണാനിധിയുടെ വീട്ടില്‍വെച്ചാണ് നാടകീയ അറസ്റ് നടന്നത്. വീട്ടിലെത്തിയ പൊലീസ് ഉറങ്ങിക്കിടക്കുകയായിരുന്ന കരുണാനിധിയെ വിളിച്ചുണര്‍ത്തി അറസ്റു ചെയ്യുകയായിരുന്നു. പിടിയും വലിക്കുമിടയില് നിലത്തുവീണ കരുണാനിധിയെ പിന്നീട് പൊലീസ് വലിച്ചിഴയ്ക്കുകയായിരുന്നു.
ഞാന്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് പൊലീസ് എത്തിയത്. അറസ്റു ചെയ്യാന്‍ വാറണ്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ക്രിമിനല്‍ കേസില്‍ വാറണ്ട് ആവശ്യമില്ലെന്നായിരുന്നു മറുപടി. എന്നോട് വളരെ മോശമായാണ് അവര്‍ പെരുമാറിയത്. എന്റെ ഷാളും ഷര്‍ട്ടും അവര്‍ പിടിച്ചുവലിച്ചു. മുകളിലത്തെ നിലയില്‍ താഴെ വീണുപോകുമെന്നായിരുന്നു ഞാന്‍ കരുതിയത്, കരുണാനിധി പറഞ്ഞു.
കരുണാനിധിക്കെതിരായ അതിക്രമം അവസാനിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ കേന്ദ്രമന്ത്രിമാരായ മുരശൊലി മാരനും ടി.ആര്. ബാലുവിനും പരിക്കേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കരുണാനിധിയെ പൊലീസ് വാനിലേക്ക് കൊണ്ടുപോകാന്‍ വഴിയുണ്ടാക്കാന്‍ വേണ്ടി മാരനെയും ബാലുവിനെയും പൊലീസ് എടുത്തുമാറ്റുകയായിരുന്നു. ഹൃദ്രോഗരോഗിയായ മാരനെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തമിഴ്നാട് മുന്‍ ചീഫ് സെക്രട്ടറി കെ.എം. നമ്പ്യാരും മറ്റു ആറുപേരും അറസ്റിലായിട്ടുണ്ട്. കരുണാനിധിയെ അറസ്റു ചെയ്യുന്നത് റിപ്പോര്‍ട്ടു ചെയ്യാന്‍ ചെന്ന 20ഓളം മാധ്യമപ്രവര്‍ത്തകരെയും പൊലീസ് കസ്റഡിയിലെടുത്തു. കുറച്ച് കഴിഞ്ഞ് അവരെ വിട്ടയച്ചു.
സ്റാലിന്‍ കീഴടങ്ങി
അതേസമയം കരുണാനിധിയുടെ മകനും ചെന്നൈ മേയറുമായ എം.കെ. സ്റാലിന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി അശോക് കുമാര്‍ മുമ്പാകെ കീഴടങ്ങി. തുടര്‍ന്ന് അദ്ദേഹത്തെ ജൂലായ് 10 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
ബാംഗ്ലൂരേക്കുള്ള യാത്ര ഒഴിവാക്കിയാണ് താന്‍ കീഴടങ്ങിയതെന്ന് സ്റാലിന്‍ പറഞ്ഞു. ഒളിച്ചോടിയെന്ന പ്രചരണം ഇല്ലാതിരിക്കാനാണ് താന്‍ ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. കരുണാനിധിയെ അറസ്റു ചെയ്തപ്പോള്‍ത്തന്നെ സ്റാലിനു വേണ്ടി പൊലീസ് തിരച്ചില്‍ തുടങ്ങിയിരുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications