മുരശൊലിമാരന്‍ ഐസിയുവില്‍
ചെന്നൈ: കരുണാനിധിയെ അറസ്റു ചെയ്യുന്നതിനിടയില്‍ പരിക്കേറ്റ കേന്ദ്രമന്ത്രി മുരശൊലി മാരനെ ചെന്നൈ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
അദ്ദേഹത്തിന്റെ നിലയില്‍ ആശങ്ക വേണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ജൂണ്‍ 30 ശനിയാഴ്ച പുലര്‍ച്ചെ തമിഴ്നാട് മുന്‍മുഖ്യമന്ത്രി കരുണാനിധിയെ അറസ്റ് ചെയ്യുന്നത് തടയാന്‍ ചെന്ന മാരനെ പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് പൊലീസ് അദ്ദേഹത്തെ കരുതല്‍ കസ്റഡിയിലെടുക്കുകയായിരുന്നു.
പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി അശോക് കുമാറിന്റെ ഉത്തരവ് പ്രകാരമാണ് മാരനെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് കടുത്ത ഹൃദ്രോഗം ബാധിച്ച മാരനെ അപ്പോളോ ആശുപത്രിയില്‍ത്തന്നെയായിരുന്നു പ്രവേശിപ്പിച്ചിരുന്നത്.












Click it and Unblock the Notifications