അറസ്റ്: എന്‍ഡിഎ അടിയന്തിരയോഗം ചേരുന്നു
ദില്ലി: തമിഴ് നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ അറസ്റിനെക്കുറിച്ചുണ്ടായ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) അടിയന്തിര യോഗം ചേരുന്നു.
ജൂണ്‍ 30 ശനിയാഴ്ച വൈകുന്നേരം 6.30നാണ് യോഗം വിളിച്ചുകൂട്ടിയിരിക്കുന്നത്. പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ റേസ്കോഴ്സ് റോഡിലെ വീട്ടിലാണ് യോഗം ചേരുക.
സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി എന്‍ഡിഎ കണ്‍വീനര്‍ ജോര്‍ജ് ഫെര്‍ണാണ്ടസുമായി സംസാരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഗുവാഹത്തിയിലുള്ള ഫെര്‍ണാണ്ടസ് യോഗത്തിനെത്തുമോ എന്ന് ഉറപ്പില്ല.












Click it and Unblock the Notifications