അറസ്റ്: തമിഴ്നാട് കോണ്‍ഗ്രസും വിമര്‍ശിക്കുന്നു
ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി എം. കരുണാനിധിയെ അറസ്റു ചെയ്ത രീതിയെ എഐഡിഎംകെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് തമിഴ്നാട് ഘടകവും വിമര്‍ശിക്കുന്നു.
അറസ്റ് ചെയ്ത രീതിയും സമയവും തീരെ ശരിയായിരുന്നില്ല. അതൊഴിവാക്കാമായിരുന്നു. അതേസമയം അറസ്റ് ചെയ്ത വിവരം അറിഞ്ഞപ്പോള്‍ കരുണാനിധിക്ക് ശാന്തനായി പൊലീസിനോടൊപ്പം പോവുകയും ആകാമായിരുന്നു, ടിഎന്‍സിസി പ്രസിഡണ്ട് ഇ.വി.കെ.എസ്. ഇളങ്കോവന്‍ പറഞ്ഞു.
പുതിയ തമിഴകം സ്ഥാപകന്‍ കെ. കൃഷ്ണസ്വാമിയും അറസ്റിനെ വിമര്‍ശിച്ചു. 78കാരനായ ഒരു നേതാവിനെതിരെ ജയലളിത നടത്തിയ പ്രതികാരനടപടിയാണിതെന്ന് അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications