ആന്റണിക്ക് ഇനി വിമാനടിക്കറ്റ് കിട്ടും
തിരുവനന്തപുരം: ഇന്ത്യന്‍ എയര്‍ലൈന്‍സിന് നല്‍കാനുണ്ടായിരുന്ന തുക നല്‍കാന്‍ സര്‍ക്കാര്‍ തയാറായതോടെ സര്‍ക്കാരിന് വിമാനടിക്കറ്റ് നല്‍കാന്‍ കമ്പനി സമ്മതിച്ചു.
ഏതാനും ദിവസം മുമ്പാണ് സര്‍ക്കാര്‍ 54 ലക്ഷം രൂപ ഇന്ത്യന്‍ എയര്‍ലൈന്‍സിന് നല്‍കിയത്. എന്നാല്‍ ഇനിയും 12 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കാനുണ്ട്. 15 ദിവസത്തെ കടമായിട്ടായിരിക്കും ഇനി കമ്പനി സര്‍ക്കാരിന് ടിക്കറ്റ് നല്‍കുക. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ തീരുമാനം.
ആന്റണി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞയുടന്‍ സോണിയാഗാന്ധിയെ കാണാന്‍ ദില്ലിക്ക് പുറപ്പെടാനായി ഇന്ത്യന്‍ എയര്‍ലൈന്‍സിനെ സമീപിച്ചപ്പോഴാണ് ടിക്കറ്റ് നല്‍കാന്‍ നിര്‍വാഹമില്ലെന്ന സത്യം കമ്പനി സര്‍ക്കാരിനെ അറിയിച്ചത്. പിന്നീട് ഒരു സ്വകാര്യ ഏജന്‍സിയാണ് മുഖ്യമന്ത്രിക്ക് ടിക്കറ്റ് തരമാക്കിക്കൊടുത്തത്.












Click it and Unblock the Notifications