തമിഴ്നാട്ടില്‍ നിയമവാഴ്ച നടപ്പാക്കണമെന്ന് കേരള പൗരാവകാശ സമിതി
തിരുവനന്തപുരം: തമിഴ്നാട്ടില്‍ നിയമവാഴ്ച ഉറപ്പുവരുത്തണമെന്ന് കേരള പൗരാവകാശ സംരക്ഷണ കൗണ്‍സില്‍ രാഷ്ട്രപതി കെ.ആര്‍. നാരായണനോട് അഭ്യര്‍ത്ഥിച്ചു.
തമിഴ്നാട് മുന്‍മുഖ്യമന്ത്രി എം. കരുണാനിധിയുടെ അറസ്റിനോടും കേന്ദ്രമന്ത്രിമാരായ മുരശൊലിമാരനെയും ടി.ആര്‍. ബാലുവിനെയും മര്‍ദ്ദിച്ചതിനോടും പ്രതികരിക്കുകയായിരുന്നു കൗണ്‍സില്‍. സുപ്രീംകോടതിയുടെ അനുശാസനകളുടെ നമായ ലംഘനമാണ് കരുണാനിധിയുടെ അറസ്റ്. തമിഴ്നാട് പോലീസിന്റെ പ്രവൃത്തികള്‍ അരാജകത്വം നടമാടിയ അടിയന്തിരാവസ്ഥയെയാണ് ഓര്‍മ്മിപ്പിക്കുന്നത്.
തമിഴ്നാട്ടിലെ ജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താനുള്ള നടപടികള്‍ മുന്‍ സുപ്രീം കോടതി ജഡ്ജിയും മനുഷ്യാവകാശ കമ്മീഷന്‍ അംഗവുമായ തമിഴ്നാട് ഗവര്‍ണര്‍ ജസ്റിസ് ഫാത്തിമാ ബീവി കൈക്കൊള്ളുമെന്ന് കൗണ്‍സില്‍ പ്രത്യാശിച്ചു.












Click it and Unblock the Notifications