കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്കുള്ള ബസുകള്‍ റദ്ദാക്കി
തിരുവനന്തപുരം: തമിഴ്നാട്ടില്‍ കരുണാനിധിയെ അറസ്റ് ചെയ്തതിനെ തുടര്‍ന്നുണ്ടായിരിക്കുന്ന സംഘര്‍ഷങ്ങള്‍ കണക്കിലെടുത്ത് തമിഴ്നാട്ടിലേക്കുള്ള ബസ് സര്‍വീസുകള്‍ കെഎസ്ആര്‍ടിസി താല്‍ക്കാലികമായി റദ്ദാക്കി.
ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ തമിഴ്നാട്ടിലേക്ക് സര്‍വീസുണ്ടാകില്ലെന്ന് ജൂണ്‍ 30 ശനിയാഴ്ച കെഎസ്ആര്‍ടിസി വൃത്തങ്ങള്‍ അറിയിച്ചു. തിരുവനന്തപുരത്ത് നിന്നും നാഗര്‍കോവിലിലേക്ക് പോയ കെഎസ്ആര്‍ടിസി ബസിന് നേരെ മാര്‍ത്താണ്ഡത്തു വച്ച് കല്ലേറുണ്ടായി. നാഗര്‍കോവിലില്‍ ബസ് സര്‍വീസ് അവസാനിപ്പിച്ചിരിക്കുകയാണ്. ബാംഗ്ലൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിന് നേരെ തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ വച്ച് കല്ലേറുണ്ടായി.
തിരുവനന്തപുരത്ത് നിന്നും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളും സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്നും ഉച്ചയ്ക്ക് തിരിക്കുന്ന ചെന്നൈ മെയില്‍ പതിവിലുമധികം സുരക്ഷാ സന്നാഹങ്ങളോടെയാണ് പുറപ്പെട്ടത്.
-
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!!











Click it and Unblock the Notifications