അമ്പൂരിയില്‍ യുവാവിനെ ആന അടിച്ചുകൊന്നു
അമ്പൂരി: തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ അണക്കെട്ടില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ ആന അടിച്ചു കൊന്നു. അമ്പൂരി ചറക്കുപാറ സ്വദേശി സുരേഷിനെയാണ് ആന അടിച്ചു കൊന്നത്.
സംഭവം നടക്കുമ്പോള്‍ സുരേഷിനൊപ്പം സുഹൃത്ത് മധുവും ഉണ്ടായിരുന്നു. ഓടി മരത്തില്‍ കയറിയാണ് ആനയുടെ ആക്രമണത്തില്‍ നിന്ന് മധു രക്ഷപ്പെട്ടത്.
ആശാരിപ്പണിക്കാരനായ സുരേഷ് ചറക്കുപാറ കിഴക്കേക്കര പുത്തന്‍വീട്ടില്‍ പരേതനായ മാധവന്റെയും പങ്കജത്തിന്റെയും മകനാണ്. മാസങ്ങള്‍ക്ക് മുമ്പ് ഇവിടെവച്ചു തന്നെ ലീലയെന്ന യുവതിയെ ആന അടിച്ചുകൊന്നിരുന്നു.












Click it and Unblock the Notifications